Trending Now

ഡയമണ്ടിന് 25,000 രൂപ വരെ വിലകൂടി

 

ഡയമണ്ട് വിലയിൽ വൻ വർധനവ്. 13 വർഷത്തിന് ശേഷമാണ് ഇത്തരത്തിൽ ഡയമണ്ട് വിലയിൽ വൻ വർധനവ് ഉണ്ടാകുന്നത്. 15000 രൂപ മുതൽ 25000 രൂപവരെയാണ് വർധിച്ചത്. വിലവർധനവിനെ തുടർന്ന് നിർമ്മാതാക്കൾ ഡയമണ്ട് വിതരണം താത്കാലികമായി നിർത്തിവെച്ചു

2009ലും ഡയമണ്ടിന് സമാനമായ രീതിയിൽ വിലവർധനവ് ഉണ്ടായിരുന്നു. ഇപ്പോൾ ഒരു കാരറ്റിന് 15000 മുതൽ 25000 രൂപ വരെയാണ്‌ വില വർധിച്ചിരിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന റഫ് ഡയമണ്ടിന്റെ വിലയിലുണ്ടായ വർധനവാണ് വില കുത്തനേ കൂടാന്‍ വഴിയൊരുക്കിയത്‌

error: Content is protected !!