Trending Now

ചൂടിന് ആശ്വാസം പകർന്ന് വേനൽ മഴ

കോന്നി വാർത്ത ഡോട്ട് കോം :ചൂടിന് ശമനമായി കനത്ത വേനൽ മഴ പെയ്തു. കോന്നി, വെട്ടൂർ കുമ്പഴ, പത്തനംതിട്ട മേഖലയിൽ ഉച്ചയോടെ ആണ് മഴ പെയ്തത്.
ഏറെ ദിവസമായി കടുത്ത ചൂടിലാണ് മലയോര മേഖല. പല സ്ഥലത്തും കുടിവെള്ള ക്ഷാമം രൂക്ഷമായി.

 

രണ്ട് ദിവസമായി മഴയുടെ കോൾ ഉണ്ടായിരുന്നു. മഴ പെയ്തതോടെ ചൂട് കുറഞ്ഞു എങ്കിലും മാം പൂക്കൾ കൊഴിയാൻ ഇത് കാരണമാകും. ഇക്കുറി മാവുകൾ നിറയെ പൂത്തു. എന്നാൽ പ്ലാവിൽ പൂക്കൾ കുറവാണ്. കനത്ത മഴയും വെള്ളപൊക്കവും മൂലം പ്ലാവ് കായ്ക്കുന്നത് കുറഞ്ഞു.

error: Content is protected !!