Trending Now

സിഎംഎഫ്ആർഐയിൽ യങ് പ്രൊഫഷണലിന്റെ ഒഴിവ്

konnivartha.com : ഇന്ത്യൻ സമുദ്രത്തിലെ ചൂരയുടെ ജനിതകപഠനവുമായി ബന്ധപ്പെട്ട ഒരു ഗവേഷണ പദ്ധതിയിലേക്ക്  കരാർ അടിസ്ഥാനത്തിൽ യങ് പ്രൊഫഷണലിനെ നിയമിക്കുന്നതിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്.

പ്രതിമാസ വേതനം 25000 രൂപ. ജെനിറ്റിക്‌സ്, ബയോടെക്‌നോളജി, ഫിഷറീസ്, മറൈൻ ബയോളജി, ലൈഫ് സയൻസ് എന്നിവയിലേതിലെങ്കിലുമുള്ള ബിരുദവും ഫിഷ് ജെനിറ്റിക്‌സ്, ബയോടെക്‌നോളജി എന്നീ മേഖലകളിൽ ലാബോറട്ടറി പരിചയവുമാണ് അടിസ്ഥാന യോഗ്യത.

യോഗ്യരായവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സ്‌കാൻ ചെയ്ത സർട്ടിഫിക്കറ്റകളുടെ കോപ്പിയും [email protected] എന്ന ഇമെയിലിൽ ഫെബ്രുവരി 19ന് മുമ്പായി അയക്കണം. അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ മാത്രം ഓൺലൈൻ ഇന്റർവ്യൂവിന് വിളിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. (www.cmfri.org.in)

error: Content is protected !!