KONNIVARTHA.COM : നിരവധി സാമൂഹിക വിഷയം അധികാരികളുടെ മുന്നില്‍ എത്തിച്ചു നിയമ നടപടികളിലൂടെ ജനങ്ങള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നേടിയെടുക്കുവാന്‍ പ്രയത്നിച്ച മുന്‍ അദ്ധ്യാപകന്‍ വകയാര്‍ താന്നി വിളയില്‍ റ്റി എന്‍ തോമസ് (പാപ്പൻ സാർ 88 ) അന്തരിച്ചു .
പട്ടികടിയേറ്റവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ടി.എൻ. തോമസ് മനുഷ്യാവകാശ കമ്മിഷനു ആദ്യം പരാതി നൽകിയിരുന്നു. ഈ പരാതി കമ്മിഷൻ സിരിജഗൻ കമ്മിറ്റിക്കു കൈമാറുകയും ചെയ്തു.
തെരുവുനായകളുടെയും പേപ്പട്ടിയുടെയും കടിയേൽക്കുന്നവർക്കുള്ള ചികിൽസ ചെലവും നഷ്ടപരിഹാരത്തുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു നിർദേശം കൊടുക്കണമെന്നാവശ്യപ്പെട്ടാണ് ടി.എൻ. തോമസ് കമ്മിഷനു പരാതി നല്‍കിയത് .അപേഷ ലഭിക്കുന്ന മുറയ്ക്ക് ആയിരം രൂപാ മുതല്‍ കൂടുതല്‍ പരിക്ക് ഉള്ളവര്‍ക്ക് അഞ്ചു ലക്ഷം രൂപാ വരെ നഷ്ട പരിഹാരമായി ലഭിക്കും എന്ന് കമ്മീഷന്‍ വിധിച്ചിരുന്നു .
കൊടുമണ്‍ മേഖലയില്‍ കാട്ടു പന്നിയില്‍ യില്‍ നിന്നുള്ള ബ്ലാമൂട്ട കടിച്ച കുട്ടികളെ അംഗ ന്‍ വാടിയില്‍ നിന്നും ഇറക്കി വിടുകയും ,ഇവിടെ ഈ കാരണത്താല്‍ വിവാഹം പോലും മുടങ്ങിയ സംഭവം ഗൌരവമായി കാണണം എന്ന് ആവശ്യ പെട്ടു ടി എം തോമസ് മറ്റൊരു ഹര്‍ജി മനുഷ്യാവകാശ കമ്മിഷന് നല്‍കിയിരുന്നു .
കാട്ടു പന്നികള്‍ നാട്ടില്‍ ഇറങ്ങി കൃഷി നശിപ്പികുംപോള്‍ ഇവയെ വെടി വെച്ചു കൊല്ലുന്നതിനും ഇത്തരം പന്നികളെ വനം വകുപ്പ് അനുമതിയോടെ മറവു ചെയ്യണം എന്നുള്ള സുപ്രധാന വിധി നേടിയതും ടി എം തോമസ് ആണ്.