Trending Now

കോന്നി ഡിപ്പോയിൽ നിന്നും പത്തനാപുരം മാങ്കോട് കോന്നി മെഡിക്കല്‍ കോളേജ് ബസ്സ്‌ ആരംഭിച്ചു

 

KONNIVARTHA.COM : കോന്നി കെ എസ് ആര്‍ ടി സി ഡിപ്പോയിൽ നിന്നും പത്തനാപുരം, മാങ്കോട്, അതിരുങ്കൽ, രാധപ്പടി, പുളിഞ്ചാണി, വെൺമേലിൽ പടി, എലിയറയ്ക്കൽ, കോന്നി വഴി കോന്നി മെഡിക്കൽ കോളേജിലേക്കുള്ള കെ എസ് ആര്‍ ടി സി ഓർഡിനറി സർവീസ് ആരംഭിച്ചു .

 

 

കോന്നി എം എല്‍ എ അഡ്വ ജനിഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. കോന്നിയില്‍ കെ എസ് ആര്‍ ടി സി യാർഡിന്റെ നിർമാണ ഉത്ഘാടനത്തിനു എത്തിയ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് നല്‍കിയ നിവേദനത്തിനെ തുടര്‍ന്നാണ്‌ ബസ്സ്‌ അനുവദിച്ചത് എന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്‌ സണ്ണി ജോർജ് കൊട്ടാരത്തിൽ പറഞ്ഞു

 

എംഎൽഎയുടെയും ജനപ്രതിനിധികളുടെയും പാർട്ടി ഭാരവാഹികളുടെയും ആവശ്യപ്രകാരം ഈ മാസം 31മുതൽ പത്തനാപുരം മാങ്കോട്, എലിക്കോട്, അതിരുങ്കൽ, കോന്നി, ആനകുത്തി വഴി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കെഎസ്ആർടിസി അനുവദിക്കുമെന്നു മന്ത്രി പറഞ്ഞിരുന്നു .

 

കോന്നി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ജിജി സജി ജനാധിപത്യ കേരള കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് സണ്ണി കൊട്ടാരത്തിൽ , സെക്രട്ടറി രാജു നെടുവംപുറം കെ എസ് ആര്‍ ടി സി കോന്നി ഇൻസ്‌പെക്ടർ ഇൻ ചാർജ് അജു. ജി.എസ്, സ്റ്റേഷൻ മാസ്റ്റർ സി. എ. ഗോപാലകൃഷ്ണൻ. നായർ, ചാര്‍ജ് മാന്‍  കെ. ആർ. ബിനോജ്, ഇൻചാർജ് വെഹിക്കിൾ സൂപ്പർവൈസർ കെ. ശ്രീകുമാർ എന്നിവർ പങ്കെടുത്തു

 

06:20 കോന്നി 07:00 പത്തനാപുരം
07:05 പത്തനാപുരം 08:30 കോന്നി മെഡിക്കൽ കോളേജ്
(07.35മാങ്കോട്, അതിരുങ്കൽ – പുളിഞ്ചാണി – 08:15 കോന്നി )
08:50 കോന്നി മെഡിക്കൽ കോളേജ് 10:15 പത്തനാപുരം
(09:05 കോന്നി, പുളിഞ്ചാണി, അതിരുങ്കൽ , 09:45 മാങ്കോട്)
10:30 പത്തനാപുരം 11:35 പത്തനംതിട്ട
11:50 പത്തനംതിട്ട 12:30 കോന്നി മെഡിക്കൽ കോളേജ്
(കോന്നി 12:15)
01:05 കോന്നി മെഡിക്കൽ കോളേജ് 02:30 പത്തനാപുരം
(01:20 കോന്നി , പുളിഞ്ചാണി , അതിരുങ്കൽ, 02:00 മാങ്കോട്)
02:45 പത്തനാപുരം 03:50 പത്തനംതിട്ട
04:10 പത്തനംതിട്ട 05:15 പത്തനാപുരം
05:20 പത്തനാപുരം 06:00 കോന്നി

 

error: Content is protected !!