കോന്നി കല്ലേലി റോഡില്‍ അരുവാപ്പുലത്ത് റോഡില്‍ ഉള്ളത് മണ്ണ് കൂനയോ :റോഡ്‌ പണിയുടെ മാലിന്യമോ

 

കോന്നി വാര്‍ത്ത : അരുവാപ്പുലത്ത് നിന്നും മറ്റൊരു വാര്‍ത്ത . അരുവാപ്പുലം പഞ്ചായത്ത് പടിയ്ക്കും അക്കരക്കാല പടിയ്ക്കും ഇടയില്‍ റോഡരുകില്‍ ഉള്ള മണ്ണ് കൂന അപകടം ഉണ്ടാക്കുന്നു .സമീപത്തു തന്നെ തടികള്‍ ഇറക്കി ഇട്ടിരിക്കുന്നു . ഇന്നലെ ഓട്ടോ ഇതില്‍ ഇടിച്ചു അപകടം ഉണ്ടായി .

ഏറെ മാസമായി ഈ കൂന റോഡു അരുകില്‍ ഉണ്ട് . മണ്ണ് കൂനയാണോ അതോ റോഡ്‌ പണിയുടെ ബാക്കി സാധനം ആണോ എന്ന് പരതി നോക്കണം . അധികാരികള്‍ക്ക് ഒരു ഉത്തരവാദിത്തം പോലും ഇല്ല എന്ന അവസ്ഥ . റോഡു വക്കില്‍ മണ്ണ്  കൂന ,വലിയ തടികള്‍ ഇറക്കി ഇട്ടു വ്യാപാരം .ഇതെല്ലാം ആണ് നടക്കുന്നത് .

 

 

വാഹന യാത്രികര്‍ ദിനവും ഇതില്‍ തട്ടി അപകടത്തില്‍ ആകുന്നു . അധികാരികള്‍ കണ്ണും പൂട്ടി ഈ നിയമ ലംഘനത്തിന് കൂട്ട് നില്‍ക്കുന്നു .റോഡരുകില്‍ തന്നെ കൃഷി ഇറക്കിയ മാന്യന്മാരും അരുവാപ്പുലത്ത് ഉണ്ട് . ഏക്കര്‍ കണക്കിന് ഭൂമി വേറെ ഉള്ള ആളുകള്‍ ആണ് റോഡ്‌ അരുകില്‍ കൃഷി ഇറക്കി “മാതൃകാ “കര്‍ഷകന്‍ ആകുന്നതു . ഈ കൃഷി ജനത്തെ ബുദ്ധിമുട്ടിക്കാന്‍ ആണ് . നിയമ ലംഘനം അരുവാപ്പുലം പഞ്ചായത്ത് അധികാരികള്‍ അറിഞ്ഞ മട്ടില്ല . അത് എന്താണ് അറിയാത്തെ എന്നുള്ള നാട്ടുകാരുടെ ചോദ്യം മാത്രം അവശേഷിക്കുന്നു