KONNIVARTHA.COM : സാമൂഹ്യപ്രവർത്തക ഡോ. എം. എസ്. സുനിൽ സുരക്ഷിതം അല്ലാതെ കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 234 ആമത്തെ സ്നേഹഭവനം ഷിക്കാഗോ മലയാളി അസോസിയേഷന്റെ എം.വി.ചാക്കോയുടെ സഹായത്താൽ മുണ്ടപ്പള്ളി മുളമുക്ക് കുഴിപ്ലാവിള ശോഭനയ്ക്കും കുടുംബത്തിനുമായി നിർമ്മിച്ചു നൽകി.
വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും അസോസിയേഷൻ ട്രഷറർ മനോജ് അച്ചേട്ട് നിർവഹിച്ചു. വർഷങ്ങളായി അടച്ചുറപ്പില്ലാത്ത മൺകുടിലിൽ ആയിരുന്നു ശോഭനയും രോഗിയായ ഭർത്താവ് രാജീവും മൂന്നു കുട്ടികളും താമസിച്ചിരുന്നത്. എട്ടു വയസ്സ് പ്രായമുള്ള രണ്ടാമത്തെ കുട്ടി സംസാരശേഷിയില്ലാത്ത അവസ്ഥയിലാണ്.
ഇവരുടെ ദയനീയാവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയ ടീച്ചർ അവർക്കായി രണ്ടു മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടുമടങ്ങിയ വീട് പണിത് നൽകുകയായിരുന്നു. ചടങ്ങിൽ അസോസിയേഷൻ പ്രതിനിധികളായ സാബു അച്ചേട്ട്, സെബി അച്ചേട്ട്, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.മനു, വാർഡ് മെമ്പർ മുണ്ടപ്പള്ളി സുഭാഷ്., ഡോ. കെ.സന്തോഷ് ബാബു., കെ.പി. ജയലാൽ., ബൈജു മുണ്ടപ്പള്ളി, മുണ്ടപ്പള്ളി തോമസ്., ജോർജ്ജ് വടുതല., ജോൺ അത്തിത്തറ., ജോസി കൊട്ടാരത്തുമലയിൽ എന്നിവർ പ്രസംഗിച്ചു.
ജോൺസൺ കണ്ണൂക്കാടൻ, ജോഷി വെള്ളികളം, മനോജ് അച്ചേട്ട് എന്നിവർ നേതൃത്വം നൽകുന്ന ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഏഴാമത്തെ സ്നേഹ ഭവനമാണ് കൈമാറിയത്.