Trending Now

സിഡിറ്റില്‍ സ്‌കാനിംഗ് അസിസ്റ്റന്റ് താത്കാലിക പാനല്‍

 

സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് ഏറ്റെടുത്തു നടപ്പാക്കി വരുന്ന ഡിജിറ്റൈസേഷന്‍ പ്രോജക്ടുകളുടെ സ്‌കാനിംഗ് ജോലികള്‍ നിര്‍വഹിക്കുന്നതിന് നിശ്ചിത യോഗ്യത ഉള്ളവരെ ജില്ലാടിസ്ഥാനത്തില്‍ താത്ക്കാലികമായി പരിഗണിക്കുന്നതിനായി സ്‌കാനിംഗ് അസിസ്റ്റന്റുമാരുടെ പാനല്‍ തയാറാക്കുന്നു.

 

 

അപേക്ഷകര്‍ പത്താം ക്ലാസ് വിജയിച്ചിരിക്കണം.
കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. പകല്‍ രാത്രി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ തയാറുള്ളവര്‍ക്കു മുന്‍ഗണന.

 

പൂര്‍ത്തീകരിക്കുന്ന ജോലിക്ക് അനുസൃതമായായിരിക്കും പ്രതിഫലം. താത്പര്യമുള്ളവര്‍ സിഡിറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.cdit.org ല്‍ ജനുവരി 17ന് വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തു ബയോഡാറ്റയും യോഗ്യതകള്‍ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റും അപ്ലോഡ് ചെയ്യണം.

error: Content is protected !!