Trending Now

അരുവാപ്പുലം പഞ്ചായത്ത് പടിയ്ക്ക് സമീപം പൈപ്പ് ലൈന്‍ പൊട്ടി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം പഞ്ചായത്ത് പടിയ്ക്ക് സമീപം പൊതു വിതരണ പൈപ്പ് ലൈന്‍ പൊട്ടി .ലക്ഷകണക്കിന് ലിറ്റര്‍ വെള്ളം പാഴാകുന്നു .ഇന്ന് വെളുപ്പിനെ ആണ് പൈപ്പ് പൊട്ടിയത് .

വേനല്‍ കടുത്തതോടെ അരുവാപ്പുലം മേഖലയില്‍ കടുത്ത കുടിവെള്ള ക്ഷാമം ആണ് .അതിനു ഇടയില്‍ ആണ് ഈ പൈപ്പ് പൊട്ടിയത് . കൊട്ടാരത്തില്‍ കടവില്‍ നിന്നും പമ്പ് ചെയ്യുന്ന ജലം ആണ് അരുവാപ്പുലം മേഖലയില്‍ എത്തിക്കുന്നത് .ഈ വെള്ളം ശേഖരിച്ചു വിതരണം ചെയ്യാന്‍ അരുവാപ്പുലത്ത്  രണ്ടു ടാങ്ക് ഉണ്ട് .
കാല പഴക്കം ചെന്ന പൈപ്പുകള്‍ ആണ് മേഖലയില്‍ ഉള്ളത് .ഉയര്‍ന്ന മര്‍ദ്ദത്തില്‍ വെള്ളം ഇവിടെയ്ക്ക് പമ്പ് ചെയ്യുമ്പോള്‍ പഴയ പൈപ്പുകള്‍ പൊട്ടിയാണ് വെള്ളം പാഴായി പോകുന്നത് . ഈ പൈപ്പുകള്‍ ഉടന്‍ നന്നാക്കുവാന്‍ നടപടി വേണം .പൈപ്പ് പൊട്ടിയതിനാല്‍ ഇപ്പോള്‍ ജലവിതരണം നിര്‍ത്തി

error: Content is protected !!