കോന്നി കല്ലേലിയെ വിറപ്പിക്കുന്ന കാട്ടു കൊമ്പന്റെ വീഡിയോ വീട്ടമ്മ ചിത്രീകരിച്ചു
KONNIVARTHA.COM : ഏറെ നാളുകളായി കോന്നി കല്ലേലി മേഖലയില്‍ രാവും പകലും പരാക്രമം നടത്തി വിലസ്സുന്ന കാട്ടു കൊമ്പന്റെ വീഡിയോ വീട്ടമ്മ ചിത്രീകരിച്ചു . കല്ലേലിയില്‍ തൊഴിലാളികള്‍ താമസിക്കുന്ന ലയത്തിന് തൊട്ട് അടുത്ത് കൈത കൃഷിയിടത്തില്‍ ആണ് കാട്ടാന നിലയുറപ്പിച്ചത് . ഏതാനും ആഴ്ച മുന്നേ ബൈക്ക് യാത്രികന് നേരെ ആക്രമണം നടന്നിരുന്നു . ബൈക്ക് അടിച്ചു തകര്‍ത്തു .
വയക്കര ഭാഗത്ത് ഏതാനും മാസമായി ഇവന് ഉണ്ട് . രാവിലെ 7 മണിയോട് കൂടി ഇത് വഴി വന്ന വീട്ടമ്മ ആണ് കാട്ടു കൊമ്പനെ കണ്ടതും വീഡിയോ എടുത്തതും . ഏറെ നേരം ഇവന് ഇവിടെ ചിലവഴിച്ചു . പൊടി മണ്ണ് ദേഹത്ത് ഇടുന്ന ആനയെ ആണ് വീട്ടമ്മ കണ്ടത് . വീട്ടമ്മയുടെ സാന്നിധ്യം അറിഞ്ഞ കൊമ്പന് താഴേക്ക് ഉള്‍വലിഞ്ഞു . കല്ലേലി ആദിച്ചന് പാറ മേഖലയില്‍ വെച്ച് വനപാലികയ്ക്ക് നേരെ നേരത്തെ ആക്രമണം നടത്തിയിരുന്നു .
വേനല്‍ കടുത്തതോടെ കല്ലേലി മേഖലയില്‍ കാട്ടാന ശല്യം കൂടി . കല്ലേലി അച്ചന് കോവില്‍ റോഡില്‍ രാത്രിയിലും പകലും നിരവധി കാട്ടാനയെ കാണുവാന്‍ കഴിയും .
image;file photo
video kallely live