അച്ചന്‍കോവില്‍ കല്ലേലി കോന്നി വഴിയുള്ള കാനന പാത ഉണര്‍ന്നു : ശബരിമല തീര്‍ഥാടകകരുടെ കാല്‍നട യാത്ര തുടങ്ങി
കോന്നി വാര്‍ത്ത ഡോട്ട് കോം :(KONNIVARTHA.COM ) തമിഴ്നാട്ടില്‍ നിന്നുള്ള അയ്യപ്പ ഭക്തരുടെ കാല്‍നട തീര്‍ഥയാത്രയ്ക്ക് അച്ചന് കോവില്‍ കല്ലേലി കോന്നി കാനന പാത ഉണര്‍ന്നു .ഇന്ന് മുതല്‍ നൂറുകണക്കിന് അന്യ സംസ്ഥാന അയ്യപ്പന്മാര് ഈ പരമ്പരാഗത പാത ഉപയോഗിച്ച് തുടങ്ങി . മണ്ഡല കാലത്ത് പൊതുവേ ഈ പാതയില്‍ ശബരിമല തീര്‍ഥാടകകരുടെ കാല്‍നട യാത്ര ഇല്ല . എന്നാല്‍ മകര വിളക്ക് തീര്ഥാടകാലത്ത് ആണ് അച്ചന് കോവില്‍ കല്ലേലി കോന്നി പാത ഉണരുന്നത് .
നൂറുകണക്കിന് അയ്യപ്പന്മാര് ഈ പാതയിലൂടെ വെളുപ്പിനെ മുതല്‍ എത്തി തുടങ്ങി . തമിഴ്നാട്ടില്‍ നിന്നുള്ള അയ്യപ്പന്മാര് ആണ് പ്രധാനമായും ഈ പാത തിരഞ്ഞെടുക്കുന്നത് . ചെങ്കോട്ട നിന്നും എത്തുന്ന അയ്യപ്പന്മാര് കോട്ടവാസല്‍ തൊഴുതു കേരളത്തിലേക്ക് പ്രവേശിക്കുന്നു . അച്ചന് കോവില്‍ അയ്യപ്പ ക്ഷേത്രത്തില്‍ തൊഴുതു കോടമല ദേവസ്ഥാനം ,വളയത് അഞ്ചു ഊരാളി നട ,കല്‍ചിറ ഉടയവരെ വണങ്ങി കാട്ടിലൂടെ കാല് നടയായി പ്രയാണം തുടങ്ങി കല്ലേലി ഊരാളി അപ്പൂപ്പന് കാവില്‍ എത്തി വിശ്രമിച്ചു അന്നദാനം കഴിച്ച ശേഷം കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തില്‍ എത്തി വിരിവെക്കുന്നു .തുടര്‍ന്ന് വെട്ടൂര്‍ വഴി മലയാലപ്പുഴ ക്ഷേത്രത്തില്‍ എത്തി തൊഴുത് മുക്കട വഴി വടശ്ശേരിക്കര എത്തി പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ വിരി വെക്കുന്നു .തുടര്‍ന്ന് വടശ്ശേരിക്കര വഴി ളാഹയില്‍ എത്തി നിലയ്ക്കല്‍ വഴി പമ്പയില്‍ എത്തുന്നു .
അച്ചന് കോവില്‍ കല്ലേലി പാതയില്‍ ഇക്കുറി ടാറിംഗ് നടന്നിട്ടില്ല . കൂടാതെ വനം വകുപ്പിന്റെ നേതൃത്വത്തില്‍ ഉള്ള മുന്നൊരുക്കവും ഉണ്ടായിട്ടില്ല . വെളുപ്പിനെ 3 മണി മുതല്‍ അച്ചന് കോവില്‍ നിന്നും യാത്ര തുടരുന്ന അയപ്പന്മാര് 36 കിലോമീറ്റര്കാല് നടയായി സഞ്ചരിച്ചു രാവിലെ 8 മണിയോട് കൂടി കല്ലേലി ഊരാളി അപ്പൂപ്പന് കാവില്‍ എത്തിചേരുന്നു .
തമിഴ്നാടും കേരളവുമായി ആത്മീയ ബന്ധം ഊട്ടി ഉറപ്പിക്കുന്ന പാതയാണ് കോട്ടവാസല്‍ -അച്ചന് കോവില്‍ കല്ലേലി കോന്നി വനപാത .രാജ വംശത്തിന്റെ കഥ പറയുന്ന പാതയാണ് ഇത് . ഈ പാതയുടെ പ്രസക്തി ഏറി വരുന്നു എങ്കിലും സര്‍ക്കാര്‍ ഭാഗത്ത് നിന്നും റോഡ് നവീകരണത്തിന് വേണ്ടിയുള്ള നടപടികളില്‍ മെല്ലെ പോക്ക് ആണ് .