Trending Now

കോന്നി പബ്ലിക്ക് ലൈബ്രറി നേതൃത്വത്തില്‍ “സാമൂഹിക സ്ത്രീ “എന്ന പുസ്തകം പരിചയപ്പെടുത്തി

കോന്നി പബ്ലിക്ക് ലൈബ്രറി നേതൃത്വത്തില്‍ “സാമൂഹിക സ്ത്രീ “എന്ന പുസ്തകം പരിചയപ്പെടുത്തി

KONNIVARTHA.COM : കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റും എഴുത്തുകാരിയുമായ സുനീസ എഴുതിയ സാമൂഹിക സ്ത്രീ എന്ന പുസ്തകം പരിചയപ്പെടുത്തി. സ്ത്രീ, ഭർത്താവിനും കുടുംബത്തിനും വേണ്ടി തന്റെ ജീവിതവും സ്വപ്നവും ത്യജിക്കേണ്ടവളാണെന്നുള്ള വിശ്വാസത്തിൽ മാറ്റം വരണമെന്ന് ഗ്രന്ഥകാരി അഭിപ്രായപ്പെട്ടു.

ലൈബ്രറി പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷതവഹിച്ചു എന്‍ എസ് മുരളീമോഹൻ, എസ്. കൃഷ്ണകുമാർ, രതിക്കുട്ടി ടീച്ചർ,എസ് എസ് ഫിറോസ്ഖാൻ, എന്‍അനിൽകുമാർ, സലീല,ജി.രാജൻ, പി കെ സോമൻ പിള്ള എന്നിവർ സംസാരിച്ചു.

error: Content is protected !!