Trending Now

ഒന്നാമത് കേരള ഒളിമ്പിക് ഗെയിംസ് ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു

ഒന്നാമത് കേരള ഒളിമ്പിക് ഗെയിംസ് ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു

പ്രഥമ സംസ്ഥാന ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി പി ശിവൻകുട്ടിയാണ് പ്രകാശനം നിർവഹിച്ചത്. ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയോടുള്ള ബഹുമാനാർത്ഥം നീരജ് എന്നാണ് ഭാഗ്യ ചിഹനത്തിന് പേരിട്ടിരിക്കുന്നത്.

സംസ്ഥാനത്തെ കായിക മേഖലയ്ക്ക് സ്റ്റേറ്റ് ഒളിമ്പിക്സ് വലിയ ഊർജ്ജം പകരുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അടുത്ത ഫെബ്രുവരി 15 മുതൽ 24 വരെയാണ് തലസ്ഥാനത്ത് പ്രഥമ കേരള ഒളിമ്പിക് ഗെയിംസ് നടക്കുക. 24 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ 14 ജില്ലാ ഒളിമ്പിക്സികളിലും വിജയികളാകുന്നവർ പങ്കെടുക്കും.