ലഹരി വസ്തുക്കള്‍ തടയുന്നതിന് താലൂക്ക് തല സ്‌ക്വാഡ് രൂപീകരിച്ചു

 

പത്തനംതിട്ട ജില്ലയില്‍ ക്രിസ്തുമസ്, പുതുവത്സര ആഘോഷ വേളയില്‍ വ്യാജമദ്യം, മയക്കു മരുന്ന്, മറ്റ് ലഹരി പദാര്‍ഥങ്ങള്‍ എന്നിവയുടെ വിപണനവും വിതരണവും തടയുന്നതിന് റവന്യൂ, എക്സൈസ്, പോലീസ്, വനം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി താലൂക്ക് തല സ്‌ക്വാഡ് രൂപീകരിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി. തഹസീല്‍ദാര്‍ നേതൃത്വം നല്‍കുന്ന സ്‌ക്വാഡില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എന്നിവര്‍ അംഗങ്ങളാണ്.