Trending Now

കെ എസ് ആര്‍ ടി സി ജീവനക്കാരുടെ നവംബർ മാസത്തെ ശമ്പളം ഉടന്‍ നല്‍കണം ; എസ് ടി എംപ്ലോയീസ് സംഘ്

 

konnivartha.com:കെ എസ് ആര്‍ ടി സി ജീവനക്കാരുടെ 2021 നവംബർ മാസത്തെ ശമ്പളം ഡിസംബർ 18 ആയിട്ടും വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കെ എസ് ടി എംപ്ലോയീസ് സംഘ് സംസ്ഥാന സമിതിയുടെ തീരുമാനപ്രകാരം ചീഫ്ഓഫീസും , ജില്ലാ ഓഫീസുകളും ഉപരോധിച്ചു കൊണ്ടുള്ള പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി, അടൂർ യൂണിറ്റിലും ഉപരോധം നടത്തി

ജോലി ചെയ്ത ജീവനക്കാർക്ക് ശമ്പളം കൃത്യമായ് നൽകേണ്ടത് മാനേജ്മെന്റിന്റെ കടമയാണെന്നിരിക്കെ, ഇത്തരത്തിൽ നടത്തുന്ന ശമ്പള നിഷേധം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. രാവും പകലും, വെയിലും മഴയും നോക്കാതെ ജോലി ചെയ്യുന്ന ജീവനക്കാരുടെ ശമ്പളം തടഞ്ഞുവച്ചിരിക്കുന്നു. ഇതെന്ന് നൽകുമെന്ന് മാനേജ്മെന്റിന്റെ ഭാഗത്തു നിന്ന് അറിയിച്ചിട്ടില്ല. പാവപ്പെട്ട തൊഴിലാളികളുടെ തൊഴിൽ നിയമത്തെ അട്ടിമറിക്കുന്ന സർക്കാർ നയത്തിൽ നിന്നും മാനേജ്മെന്റ് പിൻമാറി , ജീവനക്കാർക്ക് അന്തസ്സോടും, അഭിമാനത്തോടും ജോലി ചെയ്ത് നല്ല രീതിയിൽ അവരുടെ കുടുംബം പുലർത്താൻ, ചെയ്ത ജോലിയുടെ ശമ്പളം യഥാസമയം വിതരണം ചെയ്യണമെന്ന് ഉപരോധസമരം ഉദ്ഘാടനം ചെയ്തു കൊണ്ട് KST എംപ്ലോയീസ് സംഘ് ജില്ലാ വർക്കിംഗ്:പ്രസി :.പി ബിനീഷ് സംസാരിച്ചു .യൂണിറ്റ് പ്രസിഡന്റ് ഡി.അനിൽ, ഹരിലാൽ ,ബൈജു ,സനൽ , ബിജു എന്നിവർ നേതൃത്വം നൽകി.