Trending Now

റാന്നിയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക്  കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചു

  konnivartha.com : റാന്നിയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ത്ഥികളുടെ സൗകര്യാര്‍ഥം കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ ആരംഭിച്ചു. റാന്നി സെന്റ് തോമസ് കോളേജ്, വെച്ചൂച്ചിറ പോളിടെക്‌നിക് എന്നിവിടങ്ങളിലേക്കാണ് രാവിലെ റാന്നി ഇട്ടിയപ്പാറ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നും ബസ് സര്‍വീസുകള്‍ ആരംഭിച്ചത്.
വെച്ചൂച്ചിറ ഗവ പോളിടെക്‌നിക്കിലേക്കുള്ള ബസ് രാവിലെ എട്ടരയ്ക്കാണ് റാന്നി കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററില്‍ നിന്നും സര്‍വീസ് ആരംഭിക്കുന്നത്. സെന്റ് തോമസ് കോളേജിലേക്ക് 9 നും സര്‍വീസ് നടത്തും. വിദ്യാര്‍ത്ഥികള്‍ക്ക് കോളേജുകളില്‍ എത്താന്‍ പ്രത്യേക ബസ് സൗകര്യം വേണമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ അധികൃതരോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്  ഈ സര്‍വീസുകള്‍ കെഎസ്ആര്‍ടിസി ആരംഭിച്ചത്.
         മലയോരമേഖലയില്‍ ഒറ്റപ്പെട്ട പ്രദേശമായ വെച്ചൂച്ചിറ പോളിടെക്‌നികിലേക്ക് യാത്രാസൗകര്യം തീരെകുറവാണ്. ഇവിടേക്ക് ബസ് സര്‍വീസ് ആരംഭിച്ചത് വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല വെച്ചൂച്ചിറയിലേക്ക് പോകേണ്ട വിവിധ ഉദ്യോഗസ്ഥര്‍ക്കും ഏറെ പ്രയോജനം ചെയ്യും. ബസ് സൗകര്യമില്ലാത്തതിനാല്‍ ഒരു കിലോമീറ്ററോളം നടന്നായിരുന്നു വിദ്യാര്‍ത്ഥികള്‍ റാന്നി സെന്റ്  തോമസ് കോളേജിലേക്കു പോയിരുന്നത്. ഇരു ബസുകളും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു.