ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിൽ ടെലിപ്രോംപ്റ്റർ അസിസ്റ്റന്റിനെ താത്ക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്ലസ് ടുവും ടെലിപ്രോംപ്റ്ററിൽ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
മലയാളം, ഇംഗ്‌ളീഷ് ഡിടിപി വേഗത്തിൽ ചെയ്യാനുള്ള പ്രാവീണ്യവും ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ ഡിസംബർ 20ന് രാവിലെ 10.30ന് തിരുവനന്തപുരം ഗവ. സെക്രട്ടേറിയറ്റ് സൗത്ത് ബ്‌ളോക്കിലെ ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് ഡയറക്‌ട്രേറ്റിൽ വാക്ക് ഇൻ ഇന്റർവ്യൂവിനെത്തണം.