Trending Now

മെഡിക്കല്‍ കോളേജില്‍ 50 ജൂനിയർ റസിഡന്റുമാരുടെ നിയമനം; കൂടിക്കാഴ്ച 13ന്

 

KONNIVARTHA.COM : തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 50 ജൂനിയർ റസിഡന്റുമാരെ നിയമിക്കുന്നതിനായി കൂടിക്കാഴ്ച നടത്തും. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എം.ബി.ബി.എസ് ഡിഗ്രി, ടി.സി.എം.സി യുടെ സ്ഥിര രജിസ്‌ട്രേഷൻ. പ്രതിമാസം 45,000 രൂപയാണ് (ഇൻകം ടാക്‌സ് ഉൾപ്പെടെ) വേതനം.

നിയമനം നേടുവാൻ ആഗ്രഹിക്കുന്നവർ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഡിസംബര്‍  13ന് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ചേംബറിൽ രാവിലെ 11 മുതൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.

error: Content is protected !!