Trending Now

സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലിക്കോപ്ടര്‍ അപകടം : 11 മരണം സ്ഥിരീകരിച്ചു

സംയുക്ത സൈനിക മേധാവി(ചീഫ് ഓഫ് ഡിഫന്‍സ്‌) ബിപിന്‍ റാവത്ത് അടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലിക്കോപ്ടര്‍ നീലഗിരിയില്‍ തകര്‍ന്നു വീണു. ഈ അപകടത്തില്‍ 11 പേര്‍ മരണപെട്ടു .

മൊത്തം 14സൈനികര്‍ ഉണ്ടായിരുന്നു .ബാക്കി ഉള്ളവരുടെ നില അതീവ ഗുരുതരം ആണ് . ബിപിന്‍ റാവത്തും  അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്‌. വ്യോമസേനയുടെ എം.ഐ 17വി.5 ഹെലിക്കോപ്ടറാണ് അപകടത്തില്‍ പെട്ടതെന്ന് വ്യോമസേന ട്വീറ്റ് ചെയ്തു

പ്രതികൂല കാലാവസ്ഥയാകാം അപകട കാരണമെന്നാണ് പ്രാഥമിക വിവരം.തമിഴ്നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപമാണ് ഹെലികോപ്ടര്‍ പറക്കുന്നതിനിടെ തകര്‍ന്ന് വീണത്. ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തി നശിച്ചു. കോയമ്പത്തൂരില്‍ നിന്ന് ഊട്ടിയിലേക്കുള്ള യാത്രയ്ക്കിടെ കുനൂരിനടുത്താണ് അപകടമുണ്ടായത്.കുനൂരിനടുത്ത് കാട്ടേരി ഫാമിന് സമീപമാണ് അപകടം.വെല്ലിങ്ടണ്‍ കന്റോണ്‍മെന്റില്‍ ഒരു സെമിനാറില്‍ പങ്കെടുക്കുന്നതിനാണ് സൈനിക മേധാവി യാത്ര പുറപ്പെട്ടതെന്നാണ് റിപ്പോർട്ട്.അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്

കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ ഔദ്യോഗിക വസതിയിലെത്തിയിരുന്നു. സൈനിക ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട അപകടങ്ങൾ നടന്നാൽ കുടുംബത്തെ അറിയിക്കുക എന്നതാണ് കീഴ്‌വഴക്കം. ഇതിന്റെ ഭാഗമായാണ് രാജ്‌നാഥ് സിംഗ് ബിപിൻ റാവത്തിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ കണ്ടത്. ബിപിൻ റാവത്തിന്റെ ഔദ്യോഗിക വസതിക്ക് മുൻപിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

An IAF Mi-17V5 helicopter, with CDS Gen Bipin Rawat on board, met with an accident today near Coonoor, Tamil Nadu.

Saddened to hear that the IAF chopper carrying CDS General Bipin Rawat crashed. I am trying to gather more information on the incident. As per preliminary information, he has been taken to hospital for treatment: Karnataka Chief Minister Basavaraj Bommai

മൂന്ന് സേനാവിഭാഗങ്ങളുടെയും തലവനായി 2020 മാർച്ചിലാണ് ബിപിൻ റാവത്ത് നിയമിതനാകുന്നത്. വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ് ജനറൽ ബിപിൻ റാവത്ത് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് സ്ഥാനം സ്വീകരിച്ചത്. ഇന്ത്യൻ സായുധ സേനയുടെ മേൽനോട്ടം വഹിക്കുകയും സർക്കാരിന്റെ സൈനിക ഉപദേശകനായി പ്രവർത്തിക്കുകയുമാണ് അദ്ദേഹത്തിന്റെ പ്രധാന ചുമതല.

error: Content is protected !!