കോന്നി വാര്‍ത്ത : ഞായര്‍ രാത്രിയില്‍ കൊക്കാതോട് വന മേഖലയില്‍ ഉണ്ടായ മഴ വെള്ള പാച്ചിലിന് സമാനമായ രീതിയില്‍ തിങ്കള്‍ വൈകിട്ട് നാല് മണിയോട് കൂടി തണ്ണിതോട് മണ്ണീറ തോട്ടില്‍, ശക്തമായ മഴ വെള്ള പാച്ചില്‍ ഉണ്ടായി . പലരും തോട്ടില്‍ കുളിച്ചു കൊണ്ടിരിക്കെ ആണ് ശക്തമായ ഒഴുക്ക് ഉണ്ടായത് .തലമാനം ഭാഗത്തെ വന മേഖലയില്‍ നിന്നും രണ്ടായി എത്തുന്ന മണ്ണീറ തോട് വെള്ള ചാട്ടത്തിന് മുകളില്‍ വെച്ചാണു ഒന്നായി ചേരുന്നത്
വന മേഖലയില്‍ രണ്ടു ദിവസമായി ശക്തമായ മഴ ആണ് .എന്നാല്‍ റവന്യൂ വകുപ്പ് മുന്നറിയിപ്പ് ഒന്നും നല്‍കിയിട്ടില്ല . കഴിഞ്ഞ ദിവസം കൊക്കാതോട് നീരാമ കുളം ,അപ്പൂപ്പന്‍ തോട് ,നെല്ലിക്കാപ്പാറ മേഖലയിലും ശക്തമായ മഴ ഉണ്ടായി .റോഡില്‍ കല്ലുകള്‍ നിറഞ്ഞു ,ഗതാഗതം പോലും മുടങ്ങി . രണ്ടു വീട്ടുകാരെ മാറ്റി പാര്‍പ്പിക്കേണ്ടി വന്നു . കോട്ടാംപറ റോഡില്‍ കല്ലുകള്‍ നിറഞ്ഞു കിടക്കുന്നതിനാല്‍ ബസ് സര്‍വീസ് പോലും മുടങ്ങി .
കോന്നി മേഖലയില്‍ വൈകിട്ട് മുതല്‍ 4 മണിക്കൂര്‍ മഴ പെയ്തു . മലയോര മേഖലയില്‍ അപ്രതീക്ഷ സമയങ്ങളില്‍ മഴ ശക്തമാണ് .കാലവസ്ഥ വ്യതിയാനം ഉണ്ടായതായി സംശയിക്കുന്നു . വൈകും വരെ നല്ല വെയിലും രാത്രിയില്‍ മഴയും ഉണ്ടാകുന്നതിനാല്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് കോന്നിയില്‍ പഠനം നടത്തണം എന്നാണ് ആവശ്യം .ഏറ്റവും കൂടുതല്‍ മഴ ലഭിച്ച സ്ഥലമാണ് കോന്നി . പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനം എങ്ങനെ ഉണ്ടായി എന്നുള്ള പഠനം ആണ് ആവശ്യം . വന മേഖലയില്‍ ഉണ്ടാകുന്ന മഴയുടെ തോത് വളരെ കൂടുതല്‍ ആണ് .ഇത് ചെറു സസ്യങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട് . ഇലകള്‍ കൊഴിയുന്നത് ഈ ചെറു സസ്യങ്ങളുടെ വംശ നാശത്തിനു കാരണമാകും . ചില വന്യ ജീവികളില്‍ കനത്ത മഴ എങ്ങനെ ബാധിക്കുന്നു എന്നും പഠന വിഷയമാക്കണം .
*തണ്ണിതോട് മണ്ണീറയില്‍ അപ്രതീക്ഷ മല വെള്ള പാച്ചില്‍*