Trending Now

സി പി ഐ (എം )കോന്നി ഏരിയാ സെക്രട്ടറിയായി ശ്യാം ലാലിനെ തെരഞ്ഞെടുത്തു

 

KONNIVARTHA.COM :  സിപിഐ എം കോന്നി ഏരിയ സമ്മേളനം സമാപിച്ചു. ഏരിയ സെക്രട്ടറി ശ്യാംലാൽ, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു എന്നിവർ പൊതു ചർച്ചയ്ക്കുള്ള മറുപടി പറഞ്ഞു ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ആർ ജയൻ ക്രഡൻഷ്യൽ റിപ്പോർട്ടും, സംഗേഷ് ജി നായർ പ്രമേയങ്ങളും അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി ജെ അജയകുമാർ, ടി ഡി ബൈജു, പി ബി ഹർഷകുമാർ, പ്രൊഫ. ടി കെ ജി നായർ എന്നിവർ അഭിവാദ്യം ചെയ്തു.

പൊതു സമ്മേളനം (വെർച്ച്വൽ ) മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം പി എസ് കൃഷ്ണകുമാർ അധ്യക്ഷനായി .ജില്ലാ കമ്മിറ്റി അംഗം അഡ്വ.കെ യു ജനീഷ് കുമാർ അഭിവാദ്യം ചെയ്തു.മലയാലപ്പുഴ മോഹനൻ സ്വാഗതവും സംഘാടക സമിതി കൺവീനർ എം എസ് ഗോപിനാഥൻ നന്ദിയും പറഞ്ഞു.

21 അംഗ ഏരിയ കമ്മിറ്റിയെയും 14 ജില്ലാ സമ്മേളന പ്രതിനിധികളേയും തെരെഞ്ഞെടുത്തു. ഏരിയ സെക്രട്ടറിയായി ശ്യാംലാൽ തെരെഞ്ഞെടുക്കപ്പെട്ടു.ശ്യാംലാൽ, മലയാലപ്പുഴ മോഹനൻ, പി എസ് കൃഷ്ണകുമാർ ,എം എസ് ഗോപിനാഥൻ, കെ എം മോഹനൻ നായർ, വി മുരളീധരൻ, പി ആർ ശിവൻകുട്ടി ,തുളസീമണിയമ്മ, വർഗ്ഗീസ് ബേബി, എം അനീഷ് കുമാർ, കെ ആർ ജയൻ, ആർ മോഹനൻ നായർ, ടി രാജേഷ് കുമാർ, സംഗേഷ് ജി നായർ, കോന്നി വിജയകുമാർ, എം ജി സുരേഷ്, സുജാത അനിൽ ,രഘുനാഥ് ഇടത്തിട്ട, ജിജോ മോഡി, കെ ശ്രീകുമാർ ,ആർ ഗോവിന്ദ് എന്നിവരാണ് ഏരിയ കമ്മിറ്റി അംഗങ്ങൾ.

രാജ്യത്ത് വർഗ്ഗീയവത്കരണ പ്രക്രിയ അതിവേഗത്തിൽ നടക്കുന്നെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സിപിഐ എം കോന്നി ഏരിയ സമ്മേളത്തോടനുബന്ധിച്ച പൊതുസമ്മേളനം (വെർച്ച്വൽ ) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.ബി ജെ പി വർഗ്ഗീയവത്കരണത്തിനുള്ള അസുത്രിത നീക്കം നടത്തുന്നു. ചരിത്രത്തെ തെറ്റായി അവതരിപ്പിക്കുന്നു. മഹാത്മാഗാന്ധിയെ കൊന്ന ഗോഡ്സെ മഹത്വത്കരിക്കാനാണ് ബിജെപി ശ്രമം .വിശാലമതനിരപേക്ഷത മുന്നണി വരേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. ഏകാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന മോഡി സർക്കാരിനെതിരെ വിജയിച്ച സമരമാണ് കർഷക സമരം. ഇത് അമിതാധികാര പ്രവണതകളിലൂടെ നയങ്ങൾ നടപ്പാക്കുന്ന കേന്ദ്രസർക്കാരിന് ഇത് തിരിച്ചടിയായി. ജനങ്ങളുടെ സ്വത്ത് കൈകാര്യം ചെയ്യുന്ന മാനേജർ മാത്രമാണ് സർക്കാറുകൾ മന്ത്രി കൂട്ടിച്ചേർത്തു.

കൃഷി നശിപ്പിക്കുന്ന വന്യമൃഗശല്യം നേരിടാൻ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം കോന്നി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കാട്ടുപന്നികളുടേയും മറ്റ് കാട്ടുമൃഗങ്ങളുടെയും ശല്യം കാരണം കോന്നി പ്രദേശത്ത് കർഷകർക്ക് കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.ഇത് കർഷകരുടെ ജീവിതം തന്നെ തകർക്കുകയാണ്. നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ കർഷകർക്ക് അനുവാദം നൽകണമെന്ന് വനം വകുപ്പ് അധികാരികളോട് ആവശ്യപ്പെട്ടെങ്കിലും ഫലം കണ്ടില്ല

. പഞ്ചായത്ത്തതലത്തിൽ ജാഗ്രത സമിതികൾ രൂപീകരിച്ച് കാട്ടുപന്നികളെ കൊല്ലുന്നതിന് നടപടി സ്വീകരിക്കാമെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടും ഉദ്യോഗസ്ഥ തലത്തിൽ വേണ്ട ജാഗ്രതഉണ്ടായിട്ടില്ല. കാട്ടുപന്നികളെ ക്ഷുദ്രജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തി നശിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിന് നിയമനിർമ്മാണം നടത്തി കർഷകരെ സഹായിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

കല്ലേലി കൊക്കാത്തോട് റോഡ് ബിഎം & ബിസി സ്കീമിൽ ഉൾപ്പെടുത്തി പണി അടിയന്തിരമായി പൂർത്തികരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണം.,
കൊക്കാത്തോട്: 3,4 വാർഡുകളിലായി വൈദ്യൂതി ലഭ്യമാകുന്നില്ല. ഇവിടെ അടിയന്തിരമായി കെ എസ് ഇ ബി സബ്എൻജിനീയറുടെ ഒരു ഓഫീസ് ആരംഭിക്കണം,കോന്നികേന്ദ്രീകരിച്ച് ഒരു റബർ അധിഷ്ടിത വ്യവസായം ആരംഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണം,

കൊക്കാത്തോട് 3,4 കോളനികളിലായി 2പട്ടികവർഗ്ഗ കോളനിയും 5 പട്ടികജാതി കോളനികളും നിലവിൽ ഉണ്ട്. ഇവിടെ ഒരു പോലിസ് സ്റ്റേഷൻ അനുവദിക്കുന്നതിന് നടപടികൾ സ്വീകരിക്കണം.കോന്നിമണ്ഡലത്തിലെ പല പ്രാദേശങ്ങളും കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന മേഖലകളാണ്. നാളിത് വരെ ആയിട്ടും ഇതിന് പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. അടിയന്തിരമായി ഇതിന് പരിഹാരം കാണണം.കല്ലറ ഇരിഗ്രേഷൻ കലഞ്ഞൂർ,പ്രമാടം,വള്ളിക്കോട് ഭാഗം തകർന്ന് കിടക്കുകയാണ് അടിയന്തിരമായി മെയിന്റിൻസ് ചെയ്തില്ലെങ്കിൽ വരൾച്ച സമയത്ത് മേഖലയിൽ പ്രശനം ഉണ്ടാകും. ആയതിനാൽ അടിയന്തിരമായി മെയിന്റിൻസ് നടത്തണം.

പ്രമാടം പഞ്ചായത്തുകളിലെ അഞ്ചാം വാർഡുകളിൽ മാത്രം വല്ലപ്പോഴും വെള്ളം കിട്ടുന്നതും ശുദ്ധീകരിക്കാത്ത മലിനജലം വിതരണം ചെയ്യുന്നതുമായ പ്രമാടം കുടിവെള്ള പദ്ധതിയെ വിപുലീകരിച്ച് പഞ്ചായത്തിലെ 13800 കുടുംബങ്ങളിൽ ട്രീറ്റ് മെന്റ് പ്ലാന്റ് വഴി വെള്ളമെത്തിക്കുന്ന പദ്ധതി സ്ഥാപിക്കുക.കോന്നി ഏരിയയുടെ പരിധിയിൽ 8കടവിലായും 1000ൽ പരം തൊഴിലാളികൾ മണൽ വാരി ജീവിക്കുന്നവരാണ് മണൽ വാരൽ നിരോധിചത് മൂലം നിർമ്മാണ മേഖല ആകെ തകർച്ചയിലാണ് അടിക്കടി ഉണ്ടാകുന്ന വെള്ള പൊക്കം ഒഴുവാക്കാൻ ഉപകരിക്കുന്നതാണ് മണൽ വാരൽ പുനരാരംഭിക്കണം എന്നീ ആവശ്യങ്ങളും പ്രമേയങ്ങളിലുടെ സമ്മേളനം ആവശ്യപെട്ടു.

error: Content is protected !!