ശബരിമല സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിലും വനമേഖലയിലും വിവിധ സേനാവിഭാഗങ്ങൾ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സംയുക്ത പരിശോധന നടത്തി. കേരള പോലീസ് കമാൻഡോകൾ, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്, എൻ.ഡി.ആർ.എഫ്, വനംവകുപ്പ്, ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ശരംകുത്തി, മരക്കൂട്ടം, ബെയ്‌ലിപാലം, അന്നദാനമണ്ഡലം, ഉരൽക്കുഴി, പാണ്ടിത്താവളം വഴി സന്നിധാനത്ത് സമാപിച്ചു. സന്നിധാനം പോലീസ് സ്‌പെഷൽ ഓഫീസർ ആർ. ആനന്ദ്, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഡെപ്യൂട്ടി കമാൻഡൻറ് ജി. വിജയൻ, കേരള പോലീസ് കമാൻഡോ വിങ് അസി. കമാൻഡൻറ് വി.ജി. അജിത്കുമാർ, എൻ.ഡി.ആർ.എഫ് ഇൻസ്‌പെക്ടർ മണ്ഡൽ എന്നിവർ നേതൃത്വം നൽകി.
ശബരിമല സന്നിധാനത്ത് ഞായറാഴ്ച വൈകീട്ട് കനത്ത മഴ പെയ്തു. മഴയെ വകവെക്കാതെ തീർഥാടകർ ദർശനം നടത്തി. പകൽ തെളിഞ്ഞ കാലാവസ്ഥയായിരുന്നെങ്കിലും വൈകീട്ടോടെ മാനം കറുത്ത് ആറ് മണിയോടെയാണ് ഇടിയോടുകൂടിയ
പുലർച്ചെ 3.30ന് പള്ളി ഉണർത്തൽ
4 മണിക്ക് തിരുനട തുറക്കൽ
4.05ന് അഭിഷേകം
4.30ന് ഗണപതി ഹോമം
5 മണി മുതൽ 7 മണി വരെ നെയ്യഭിഷേകം
7.30ന് ഉഷപൂജ
8 മണി മുതൽ ഉദയാസ്തമന പൂജ
11.30ന് 25 കലശാഭിഷേകം
തുടർന്ന് കളഭാഭിഷേകം
12 ന് ഉച്ചപൂജ
1 മണിക്ക് നട അടയ്ക്കൽ
4 മണിക്ക് ക്ഷേത്രനട തുറക്കും
6.30 ദീപാരാധന
7 മണിക്ക് പടിപൂജ
9 മണിക്ക് അത്താഴപൂജ
9.50ന് ഹരിവരാസനം സങ്കീർത്തനം പാടി 10 മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.