
KONNIVARTHA.COM : കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം പദ്ധതി പ്രദേശം സന്ദർശിച്ചു.
കോന്നി പാലത്തിനു സമീപമുള്ള സഞ്ചായത്ത് കടവിൽ വനം വകുപ്പ് വക സ്ഥലവും, പുറമ്പോക്കു ഭൂമിയുമുണ്ട്.ഇവിടമാണ് പുതിയ ടൂറിസം പദ്ധതിയ്ക്കായി ഉപയോഗിക്കുന്നത്. അച്ചൻകോവിൽ ആറിനെ പ്രധാന ആകർഷക കേന്ദ്രമാക്കിയുള്ള പദ്ധതികളാണ് നടപ്പിലാക്കുക. വിശദമായ പദ്ധതി തയ്യാറാക്കാൻ ടൂറിസം ഡിപ്പാർട്ട്മെൻ്റ് എം പാനൽ ചെയ്ത ആർക്കിടെക്റ്റിൻ്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. .
ആനക്കൂടിനും, അടവിയ്ക്കും ശേഷം കോന്നിയിൽ ശ്രദ്ധാകേന്ദ്രമായ ടൂറിസം പദ്ധതിയായി സഞ്ചായത്ത് കടവ് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോന്നി ടൗണിനു സമീപത്തുള്ള ഈ പദ്ധതി വളരെയധികം സഞ്ചാരികളെ കോന്നിയിൽ എത്തിക്കാൻ സഹായകരമാകും. എം. എൽ. എ യോടൊപ്പം ജില്ല കളക്ടർ ഡോ:ദിവ്യ.എസ്. അയ്യർ,
ഇക്കോ ടൂറിസം ഡയറക്ടർ ആർ.എസ്. അരുൺ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ.എൻ.ശ്യാം മോഹൻലാൽ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുലേഖ.വി. നായർ, വാർഡ് മെമ്പർ കെ.ജി. ഉദയകുമാർ,ടൂറിസം ഡെപ്യുട്ടി ഡയരക്ടർ സുബൈർ കുട്ടി,ടൂറിസം ഡിപ്പാർട്മെന്റ് എം പാനൽ ആർക്കിടെക്ട് പ്രമോദ് പാർത്ഥൻ,സി പി.ജോസഫ് പോൾ തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു.