Trending Now

അമേരിക്കയിൽ വെടിയേറ്റ് തിരുവല്ലക്കാരി പെൺകുട്ടി മരണപ്പെട്ടു

അമേരിക്കയിൽ വെടിയേറ്റ് തിരുവല്ലക്കാരി പെൺകുട്ടി മരണപ്പെട്ടു: വെടിയുതിര്‍ത്തത് മുകള്‍നിലയിലെ താമസക്കാരന്‍

konnivartha.com : അമേരിക്കയിലെ മോണ്ട് ഗോമറിയില്‍ മലയാളി യുവതി വെടിയേറ്റു മരിച്ചു. തിരുവല്ല സ്വദേശി മറിയം സൂസന്‍ മാത്യു (19) ആണ് മരിച്ചത്.
വീടിനു മുകളിലത്തെ നിലയില്‍ താമസിക്കുന്നയാളിന്റെ തോക്കില്‍ നിന്നുള്ള വെടിയുണ്ട സീലിംഗ് തുളച്ച് ഉറങ്ങുകയായിരുന്ന മറിയം സൂസന്‍ മാത്യുവിന്റെശരീരത്തില്‍ പതിക്കുകയായിരുന്നു.തിരുവല്ല നോര്‍ത്ത് നിരണം ഇടപ്പള്ളി പറമ്പില്‍ വീട്ടില്‍ ബോബന്‍ മാത്യൂവിന്റെയും ബിന്‍സിയുടെയും മകളാണ്. ബിമല്‍, ബേസല്‍ എന്നിവര്‍ സഹോദരങ്ങളാണ്.

മസ്‌കറ്റിൽ പ്ലസ് ടു കഴിഞ്ഞ സൂസൻ ഏതാനും മാസങ്ങൾക്ക് മുൻപാണ് അമേരിക്കയിൽ എത്തിയത്. അധികാരികളില്‍ നിന്ന് മൃതദേഹം ലഭിക്കുന്നതനുസരിച്ച് അലബാമയില്‍ പൊതുദര്‍ശനത്തിനും സംസ്‌കാര ശുശ്രൂഷകള്‍ക്കും ശേഷം കേരളത്തിലേക്ക് കൊണ്ടുവരും

error: Content is protected !!