പുണ്യം പൂങ്കാവനം ശുചീകരണ പദ്ധതിയുടെ ഭാഗമായി ശബരിമലയിലെത്തിയ തീര്‍ഥാടകര്‍ക്കായി പോലീസിന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക്ക് വിരുദ്ധ ബോധവല്‍ക്കരണ പരിപാടി നടത്തി. പ്ലാസ്റ്റിക്ക് വസ്തുക്കള്‍ ഉപയോഗിക്കാതെ കടന്നുവന്ന തീര്‍ഥാടകരെ പുണ്യം പൂങ്കാവനം കോ-ഓര്‍ഡിനേറ്റര്‍ ഡിവൈഎസ്പി എം. രമേശ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അനുമോദിച്ചു. പുണ്യം പൂങ്കാവനം ശുചീകരണ പദ്ധതി 2011 മുതലാണ് ശബരിമലയില്‍ നടത്തിവരുന്നത്. പോലീസിന്റെ നേതൃത്വത്തില്‍, ശബരിമലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളുടെയുംഅയ്യപ്പ സേവാ സംഘം തുടങ്ങിയ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തകരും തീര്‍ഥാടകരും പുണ്യം പൂങ്കാവനം ശുചീകരണ പദ്ധതിയില്‍ പങ്കാളികളായി വരുന്നു. പ്ലാസ്റ്റിക്ക് വസ്തുക്കള്‍ ശബരിമലയിലേക്ക് കൊണ്ടുവരാതെ മാതൃക കാട്ടിയ കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ തീര്‍ഥാടകരിലെ ഗുരുസ്വാമിമാരെ ആദരിക്കുകയും പുണ്യം പൂങ്കാവനത്തിന്റെ പ്രചാരണം വ്യാപിപ്പിക്കാന്‍ സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. നാല് ടീമുകള്‍ തീര്‍ഥാടകര്‍ക്കിടയില്‍ പുണ്യം പൂങ്കാവനത്തിന്റെ ഭാഗമായി ബോധവല്‍ക്കരണം നടത്തി. എന്‍ഡിആര്‍എഫ്, ഫയര്‍ ഫോഴ്‌സ്, എക്‌സൈസ്, ദേവസ്വം ബോര്‍ഡ്, ആര്‍എഎഫ് അംഗങ്ങള്‍ രണ്ട് ടീമുകളായി തിരിഞ്ഞ് സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ശുചീകരണം നടത്തി.
സന്നിധാനം ശാസ്താ ഓഡിറ്റോറിയത്തില്‍ കലാപരിപാടികള്‍ക്ക് തുടക്കം
സന്നിധാനം ശാസ്താ ഓഡിറ്റോറിയത്തില്‍ മണ്ഡല- മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിവിധ കലാകാരന്‍മാര്‍ക്കായി ദേവസ്വം ബോര്‍ഡ് ഒരുക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം എക്‌സിക്യുട്ടീവ് ഓഫീസര്‍ വി. കൃഷ്ണകുമാര വാര്യര്‍ നിര്‍വഹിച്ചു. പോലീസ് ടെലികമ്യൂണിക്കേഷന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥരായ എസ്.ഐമാരായ സൈബുകുമാര്‍, ഉത്തരകുട്ടന്‍, ഹെഡ് കോണ്‍സ്റ്റബിള്‍ അഭിലാഷ്, സന്നിധാനം നഴ്‌സിംഗ് ഓഫീസര്‍ അരുണ്‍കുമാര്‍ പുരുഷോത്തമന്‍ എന്നിവര്‍ ഭക്തി ഗാനങ്ങള്‍ ആലപിച്ചു. ഉദ്ഘാടന ചടങ്ങില്‍ എ.ഒ സുനില്‍കുമാര്‍, എ.ഇ.ഒ ഗണേഷ്‌പോറ്റി, സന്നിധാനം പോലീസ് സ്പെഷല്‍ ഓഫീസറും ക്രൈം ബ്രാഞ്ച് എസ്പിയുമായ എ.ആര്‍. പ്രേംകുമാര്‍, സോപാനം സ്‌പെഷ്യല്‍ ഓഫീസര്‍ വിജയന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു. മനോഹരമായ ഭക്തി ഗാനങ്ങള്‍ സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി 2019 ന് ശേഷം സന്നിധാനം നടപന്തലിനോട് ചേര്‍ന്ന ശ്രീധര്‍മ്മ ശാസ്താ ഓഡിറ്റോറിയത്തില്‍ ആദ്യമായാണ് കലാപരിപാടികള്‍ അവതരിപ്പിക്കുന്നത്.
ശബരിമലയിലെ നാളത്തെ (29.11.2021) ചടങ്ങുകള്‍…
പുലര്‍ച്ചെ 3.30 ന് പള്ളി ഉണര്‍ത്തല്‍
4 മണിക്ക്…. തിരുനട തുറക്കല്‍
4.05 ന്….. അഭിഷേകം
4.30 ന് …ഗണപതി ഹോമം
5 മണി മുതല്‍ 7 മണി വരെ നെയ്യഭിഷേകം
7.30 ന് ഉഷപൂജ
8 മണി മുതല്‍ ഉദയാസ്തമന പൂജ
11.30 ന് 25 കലശാഭിഷേകം
തുടര്‍ന്ന് കളഭാഭിഷേകം
12 ന് ഉച്ചപൂജ
1 മണിക്ക് നട അടയ്ക്കല്‍
4 മണിക്ക് ക്ഷേത്രനട തുറക്കും
6.30 ….ദീപാരാധന
7 മണിക്ക് …..പടിപൂജ
9 മണിക്ക് ….അത്താഴപൂജ
9.50 ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 10 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.