Trending Now

തൊഴില്‍ അവസരങ്ങള്‍ (25/11/2021 )

ലൈബ്രറി അസിസ്റ്റന്റ് ദിവസവേതന നിയമനം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) തിരുവനന്തപുരം ഓഫീസിൽ ഡിസംബർ ആറിന് രാവിലെ 11ന് ലൈബ്രറി അസിസ്റ്റന്റ് തസ്തികയിൽ (1 നം.) ദിവസവേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് www.img.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

ലാബ് ടെക്നിഷ്യൻ, ലാബ് അസിസ്റ്റന്റ് താത്കാലിക നിയമനം

കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലാബ് ടെക്നിഷ്യൻ, ലാബ് അസിസ്റ്റന്റ് തസ്തികകളിൽ താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി നവംബർ 27ന് അഭിമുഖം നടത്തും. ലാബ് ടെക്നിഷ്യൻ അഭിമുഖം രാവിലെ 11നും ലാബ് അസിസ്റ്റന്റ് അഭിമുഖം ഉച്ചയ്ക്ക് രണ്ടിനുമാകും നടക്കുക.

ലാബ് ടെക്നിഷ്യൻമാരുടെ അഞ്ച് ഒഴിവുണ്ട്. ഡി.എം.എൽ.ടി, ബി.എസ്സി എം.എൽ.റ്റി, എം.എസ്.സി എം.എൽ.റ്റി, സാധുതയുള്ള കേരള സ്റ്റേറ്റ് പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, ആർ.ടി.പി.സി.ആർ. ലാബിൽ കുറഞ്ഞത് ആറു മാസത്തെ പ്രവൃത്തിപരിചയം തുടങ്ങിയവയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ലാബ് അസിസ്റ്റന്റുമാരുടെ രണ്ട് ഒഴിവുണ്ട്. വി.എച്ച്.എസി.സി പ്ലസ്ടു, ആർ.ടി.പി.സി.ആർ, മൈക്രോബയോളജി ലാബിൽ കുറഞ്ഞത് ആറു മാസത്തെ പ്രവൃത്തിപരിചയം എന്നിവയുള്ളവർക്കു പങ്കെടുക്കാം. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവയുടെ സർട്ടിഫിക്കറ്റുകൾ, ഫോട്ടോപതിച്ച സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ് എന്നിവയുടെ അസൽ, ഒരു സെറ്റ് ഫോട്ടോകോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ഹാജരാകണം.

നിയുക്തി തൊഴിൽ മേള ഡിസംബർ 11 ന്

നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും കാര്യവട്ടം യൂണിവേഴ്‌സിറ്റി എൻജിനിയറിങ് കോളേജും സംയുക്തമായി ഡിസംബർ 11 ന് നിയുക്തി-2021 തൊഴിൽ മേള നടത്തും.  തൊഴിൽ മേളയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 30 നകം www.jobfest.kerala.gov.in ൽ രജിസ്റ്റർ ചെയ്യണം.  വിശദവിവരങ്ങൾക്ക്: 9495640717, 7994705256.

ലാബ് ടെക്നീഷ്യന്‍ അഭിമുഖം 29 ന്
മെഴുവേലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഒരു ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിനുള്ള അഭിമുഖം ഈ മാസം 29 ന് രാവിലെ 11 ന് പിഎച്ച്‌സിയില്‍ നടത്തും.
ഡിഎംഎല്‍ടി /ബിഎസ്‌സിഎംഎല്‍ടി പ്ലസ് കേരള  പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നീ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.

മാലിദീപിലേക്ക് ഫീസീഷ്യൻ, അനസ്തെറ്റിസ്റ്റ് ഒഴിവുകൾ

          മാലിദ്വീപിൽ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ ഫീസീഷ്യൻ, അനസ്തെറ്റിസ്റ്റ്
ഒഴിവുകളിലേക്ക് നോർക്ക റൂട്സ് വഴി നിയമനം.  ഏകദേശം  3,70,000/ ത്തിനും 4,00,000/ രൂപയ്ക്കിടയിൽ അടിസ്ഥാന ശമ്പളം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും  www.norkaroots.org  എന്ന വെബ്സൈറ്റ്  സന്ദർശിക്കുക. അവസാന തീയതി  നവംബർ 28 .കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പരായ  1800  425 3939 ൽ ബന്ധപ്പെടുക.

ജൂനിയർ റിസർച്ച് ഫെല്ലോ

തിരുവനന്തപുരം പൂജപ്പുരയിലെ എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമൻ എൻജിനിയറിങ് കോളേജിൽ കേന്ദ്ര സർക്കാരിന്റെ ഫണ്ടഡ് റിസർച്ച് പ്രോജെക്ടിലേക്ക് ഒപ്‌റ്റോ ഇലക്‌ട്രോണിക്‌സിൽ മാസ്റ്റേഴ്‌സ് സ്‌പെഷ്യലൈസേഷൻ ഉള്ള ജൂനിയർ റിസേർച് ഫെല്ലോയെ നിയമിക്കുന്നു. വിശദവിവരങ്ങൾക്ക്: https://lbt.ac.in/.

സോഷ്യൽ ഓഡിറ്റ് റിസോഴ്‌സ് പേഴ്‌സൺ: അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന സോഷ്യൽ ഓഡിറ്റ് യൂണിറ്റ് വിവിധ ജില്ലകളിൽ ബ്ലോക്ക് റിസോഴ്‌സ്‌പേഴ്‌സൺമാരുടെയും വില്ലേജ് റിസോഴ്‌സപേഴ്‌സൺമാരുടെയും തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  വിശദവിവരങ്ങളും അപേക്ഷാ ഫോമിന്റെ മാതൃകയും www.socialaudit.kerala.gov.in ൽ ലഭ്യമാണ്.  ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കണം.  അപേക്ഷകൾ ഡിസംബർ 10 നകം സി.ഡബ്ല്യൂ.സി ബിൽഡിംഗ്‌സ്, 2-ാം നില, എൽ.എം.എസ്.കോമ്പൗണ്ട്, പാളയം, വികാസ് ഭവൻ (പി.ഒ), തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ ലഭിക്കണം.  ഫോൺ: 0471-2724696.

ജി.വി. രാജയിൽ ഹെഡ് കോച്ച് കരാർ നിയമനം

തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്‌കൂളിൽ ഖേലോ ഇന്ത്യ സ്റ്റേറ്റ് സെന്റർ ഓഫ് എക്സലൻസ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഹെഡ് കോച്ച് – ജൂഡോ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്പോർസ് അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിക്കുന്ന പ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. ഒരു ഒഴിവാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക് www.gvrsportsschool.org സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 10 ആണ്.

ലാബ് ടെക്‌നിഷ്യൻ നിയമനം

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ കരാറടിസ്ഥാനത്തിൽ ലാബ് ടെക്‌നിഷ്യൻ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഡിസംബർ 4ന് വൈകിട്ട് 3.30 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

 

ലാബ് ടെക്നീഷ്യന്‍ അഭിമുഖം 29 ന്

മെഴുവേലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഒരു ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിനുള്ള അഭിമുഖം ഈ മാസം 29 ന് രാവിലെ 11 ന് പിഎച്ച്‌സിയില്‍ നടത്തും.
ഡിഎംഎല്‍ടി /ബിഎസ്‌സിഎംഎല്‍ടി പ്ലസ് കേരള  പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നീ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.

ഡ്രൈവർ ഒഴിവ്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിലെ ഡ്രൈവർ (LMV) തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.  സർക്കാർ – അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് 29ന് രാവിലെ 11ന് അഭിമുഖം നടത്തും.  അസ്സൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.

error: Content is protected !!