ദീപ പ്രഭയിൽ കല്ലേലി കാവ്
കോന്നി :നെയ്ത്തിരിയിട്ട നില വിളക്കുകളും മൺചെരാതുകളും നിറഞ്ഞു പ്രകാശം ചൊരിഞ്ഞതോടെ കല്ലേലി പൂങ്കാവനം ദീപ പ്രഭയിൽ തിളങ്ങി.
തൃക്കാർത്തികയോടനുബന്ധിച്ചു കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലാണ് കാർത്തിക ദീപങ്ങൾ തെളിയിച്ചത്.
ആല വിളക്കിലും 41 തൃപ്പടികളിലും മനകളിലും കളരിയിലും ദീപം തെളിയിച്ചു ദീപ കാഴ്ച ഒരുക്കി.