ശബരിമല തീര്‍ഥാടനം: സുരക്ഷിത യാത്രയ്ക്ക് സേഫ് സോണ്‍ നിര്‍ദേശങ്ങള്‍
ശബരിമല തീര്‍ഥാടകരുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് സോണ്‍ പദ്ധതി. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: അമിത വേഗം പാടില്ല. വളവുകളില്‍ ഓവര്‍ടേക്കിംഗ് പാടില്ല. റോഡ് അരികുകളില്‍ അപകടകരമാം വിധം വാഹനം പാര്‍ക്ക് ചെയ്യരുത്. രാത്രി യാത്രയില്‍ ഡിം ലൈറ്റ് ആവശ്യാനുസരണം ഉപയോഗിക്കുക. ഉന്മേഷവാനായി ഉണര്‍ന്നിരുന്ന് മാത്രം വാഹനം ഓടിക്കുക. ഇടതുവശം ചേര്‍ന്ന് വാഹനം ഓടിക്കുക. രാത്രി വൈകി ഉറക്കക്ഷീണത്തോടെ വാഹനം ഓടിക്കാതിരിക്കുക. വാഹനങ്ങളുടെ സാങ്കേതിക തകരാറുകള്‍ ഇല്ലെന്ന് ഉറപ്പു വരുത്തുക. മാലിന്യങ്ങള്‍ അലക്ഷ്യമായി തുറസായ സ്ഥലങ്ങളില്‍ വലിച്ചെറിയാതിരിക്കുക. വലതുവശം ഓവര്‍ടേക്കിംഗിന് മാത്രമുള്ളതാണ്. സ്ഥിരമായി വലതുവശം ചേര്‍ന്ന് വാഹനമോടിക്കുന്നത് ഗതാഗത തടസത്തിനും റോഡ് അപകടത്തിനും കാരണമാകുന്നതും ശിക്ഷാര്‍ഹവുമാണ്.
അടിയന്തിര സാഹചര്യങ്ങളില്‍ സഹായത്തിനായി സേഫ് സോണ്‍ ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടാം. ഇലവുങ്കല്‍: 09400044991, 09562318181, എരുമേലി: 09496367974, 08547639173. കുട്ടിക്കാനം: 09446037100, 08547639176.
തീര്‍ഥാടകര്‍ക്ക് പ്രതിരോധ ശക്തിക്കായി ആയുര്‍വേദ കുടിവെള്ളം വിതരണം
ഭാരതീയ ചികിത്സാ വകുപ്പും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി ശബരിമല തീര്‍ഥാടകര്‍ക്ക് പ്രതിരോധ ശക്തിക്കായി ആയുര്‍വേദ കുടിവെള്ളം വിതരണം ചെയ്യുന്നു. ഇതിന്റെ ഭാഗമായി വെള്ളം തിളപ്പിക്കുന്നതിനുള്ള ആയുര്‍വേദ ഔഷധങ്ങള്‍ സന്നിധാനം ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറി ചാര്‍ജ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വിനോദ് കൃഷ്ണന്‍ നമ്പൂതിരി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്‍ഡ് എന്‍ജിനീയര്‍ സുനില്‍ കുമാറിന് കൈമാറി.
നടപ്പന്തലിന് സമീപം നിലവില്‍ ചുക്കുവെള്ളം നല്‍കുന്നതോടൊപ്പം ആയുര്‍വേദ ഔഷധ ജലവും നല്‍കാനാണ് ഉദ്ദേശിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ തീര്‍ഥാടകര്‍ക്കും ജീവനക്കാര്‍ക്കും ഇത് ഏറെ പ്രയോജനകരമാകും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ എല്ലാ ആയുര്‍വേദ സ്ഥാപനങ്ങള്‍ വഴിയും ഭാരതീയ ചികിത്സാ വകുപ്പ് വിജയകരമായി നടപ്പാക്കിയ പ്രതിരോധ പദ്ധതിയില്‍ ഉപയോഗിച്ച ഷഡംഗം ചൂര്‍ണമാണ് ഇതിനായി ഉപയോഗിക്കുന്നത്. ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ എം. മനോജിന്റെ നിര്‍ദേശപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്.
സന്നിധാനത്തും പരിസരത്തും സംയുക്ത സ്‌ക്വാഡ് പരിശോധന
ശബരിമല മണ്ഡല- മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനത്തും പരിസരത്തും സംയുക്ത സ്‌ക്വാഡിന്റെ പരിശോധന ഊര്‍ജിതമാക്കി. ഭക്ഷ്യ സാധനങ്ങളുടെ ഗുണനിലവാരം, തൊഴിലാളികളുടെയും – ഹോട്ടലുകളുടെയും ശുചിത്വം ഉറപ്പാക്കുക, അധിക വില തടയുക എന്നിവയുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്.
റവന്യൂ, ആരോഗ്യ, സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് സംയുക്ത സ്‌ക്വാഡില്‍ ഉള്ളത്. സന്നിധാനത്തും പരിസരത്തുമുള്ള ഹോട്ടലുകളിലും, കടകളിലും പരിശോധന നടന്നുവരുന്നു. പത്തനംതിട്ട ജില്ലാ കളക്ടര്‍ നിശ്ചയിട്ടുള്ള വില വിവര പട്ടിക എല്ലാ ഹോട്ടലുകളിലും, കടകളിലും പ്രദര്‍ശിപ്പിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അനധികൃതമായി ലോട്ടറി വില്‍പ്പന നടത്തിയവരില്‍ നിന്ന് ലോട്ടറി ടിക്കറ്റുകള്‍ സ്‌ക്വാഡ് പിടിച്ചെടുത്തു. സന്നിധാനത്ത് ഡ്യൂട്ടി മജിസ്‌ട്രേറ്റ് കെ.ഗോപിനാഥ്, എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് ടി.എസ്. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. സന്നിധാനം, മരക്കൂട്ടം, പാണ്ടിത്താവളം എന്നിവ ഉള്‍പ്പെടുന്ന പ്രദേശങ്ങളെ എട്ട് മേഖലകളായി തിരിച്ച് സൂപ്പര്‍വൈസര്‍മാരുടെ നേതൃത്വത്തില്‍ നൂറോളം വിശുദ്ധി സേനാംഗങ്ങളാണ് ശുചീകരണം നടത്തുന്നത്.
നടപ്പന്തല്‍, പതിനെട്ടാംപടിക്ക് താഴെയുള്ള പടിക്കെട്ടുകള്‍, തിരുമുറ്റവും പരിസരവും തുടങ്ങിയ സ്ഥലങ്ങളിലെ പായല്‍ ഫയര്‍ ഫോഴ്‌സിന്റെ സഹകരണത്തോടെ നീക്കം ചെയ്തു വൃത്തിയാക്കി. ബെയ്‌ലി പാലം പരിസരം ശുചിയാക്കുന്ന പ്രവര്‍ത്തനം നടന്നു വരുന്നു.
എസ്ബിഐ പില്‍ഗ്രിം സര്‍വീസ് ശാഖ സന്നിധാനത്ത് പ്രവര്‍ത്തനം തുടങ്ങി
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശബരിമല സന്നിധാനത്തുള്ള പില്‍ഗ്രിം സര്‍വീസ് ശാഖ പ്രവര്‍ത്തനം തുടങ്ങി. ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനരും ദേവസ്വം സ്പെഷ്യല്‍ കമ്മീഷണര്‍ എം. മനോജും ചേര്‍ന്ന് ഭദ്ര ദീപം തെളിച്ച് ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
കൗണ്ടറിന്റെ പ്രവര്‍ത്തന ഉദ്ഘാടനം റീജിയണല്‍ മാനേജര്‍ സി. ഉമേഷ് നിര്‍വഹിച്ചു.
സന്നിധാനത്ത് വരുന്ന അയ്യപ്പഭക്തര്‍ക്കും ജീവനക്കാര്‍ക്കും, ദേവസ്വം കരാര്‍ ഉദ്യോഗസ്ഥര്‍ക്കും, വ്യാപാര സ്ഥാപനങ്ങള്‍ക്കും എസ്ബിഐയുടെ പില്‍ഗ്രിം സര്‍വീസ് ശാഖയുടെ സേവനങ്ങള്‍ ലഭ്യമാണ്.
പണം നിക്ഷേപിക്കുക, പിന്‍വലിക്കുക തുടങ്ങിയ ഇടപാടുകള്‍, നെഫ്റ്റ്/ ആര്‍ടിജിഎസ്, പെന്‍ഷന്‍ ആവശ്യങ്ങള്‍ക്ക് ഉള്ള ലൈഫ് സര്‍ട്ടിഫിക്കറ്റ്, എസ്ബിഐ യോനോ രജിസ്‌ട്രേഷന്‍ തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്. ഇതിന് പുറമെ പമ്പയിലും സന്നിധാനത്തുമായി രണ്ട് എടിഎം സൗകര്യവുമുണ്ട്.
ആകെ ഏഴ് ജീവനക്കാരാണ് സന്നിധാനത്തെ പില്‍ഗ്രിം സര്‍വീസ് ശാഖയില്‍ പ്രവര്‍ത്തിക്കുന്നത്. പത്തനംതിട്ട എസ്ബിഐ റീജിയണല്‍ മാനേജര്‍ സി. ഉമേഷിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പില്‍ഗ്രിം സര്‍വീസ് ശാഖയുടെ ഏകോപന ചുമതല ഓഫീസര്‍ ഇന്‍ ചാര്‍ജ് ഹരികൃഷ്ണനാണ്.
ഉദ്ഘാടന ചടങ്ങില്‍ ലീഡ് ഡിസ്ട്രിക്റ്റ് മാനേജര്‍ സിറിയക് തോമസ്, ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി. ആര്‍. ജയകൃഷ്ണന്‍, ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വി.കെ. പ്രേമചന്ദ്രന്‍, സ്റ്റാഫ് യൂണിയന്‍ അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി ആര്‍. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അയ്യപ്പ സ്വാമിക്ക് ദിവസവും എത്തുന്നത് അനേകം കത്തുകളും മണിയോര്‍ഡറുകളും
ശബരിമല സന്നിധാനത്തെ പോസ്റ്റ് ഓഫീസില്‍ അയ്യപ്പസ്വാമിയുടെ പേരില്‍ ദിവസവും എത്തുന്നത് അനേകം കത്തുകളും മണിയോര്‍ഡറുകളും. വിവാഹ ക്ഷണകത്തുകളും, ഗൃഹപ്രവേശ ക്ഷണകത്തുകളും, നന്ദി പത്രങ്ങളും ദിനംപ്രതി ലഭിക്കുന്നുണ്ട്. കൂടാതെ സ്വാമി അയ്യപ്പന്റെ പേരില്‍ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് ദിനംപ്രതി നൂറോളം മണിയോര്‍ഡറുകളാണ് പോസ്റ്റോഫീസില്‍ എത്തുന്നത്. 10 രൂപ മുതല്‍ 5000 രൂപവരെയുള്ള മണിയോര്‍ഡറുകള്‍ ഇവയിലുണ്ട്. അതത് ദിവസംതന്നെ ഇത്ശബരിമല എക്സിക്യൂട്ടീവ് ഓഫീസറെ ഏല്‍പ്പിക്കാറുണ്ടെന്ന് പോസ്റ്റുമാസ്റ്റര്‍ പി.ജി. വേണു പറഞ്ഞു. മാളികപ്പുറത്തിന് താഴെയായി സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫീസിലെ സീലിനും ഒരു പ്രത്യേകത ഉണ്ട്. പതിനെട്ടാം പടിയില്‍ അയ്യപ്പന്‍ ഇരിക്കുന്ന രൂപമാണ് ഇവിടുത്തെ സീലില്‍ ആലേഖനം ചെയ്തിരിക്കുന്നത്.
മണിയോര്‍ഡര്‍, മൊബൈല്‍ റീചാര്‍ജിംഗ്, സ്പീഡ് പോസ്റ്റ്, ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭ്യമാണ്. മണ്ഡലകാലമായാല്‍ ഭക്തരുടെയും ജോലിക്കാരുടെയും ഉറ്റ മിത്രമാണ് സന്നിധാനത്തെ പോസ്റ്റ് ഓഫീസ്. ഒരു ദിവസം 50 പേരോളം മണിയോര്‍ഡര്‍ സംവിധാനം ഉപയോഗപ്പെടുത്താറുണ്ടെന്ന് സന്നിധാനം പോസ്റ്റ് മാസ്റ്റര്‍ പറഞ്ഞു. മൊബൈല്‍ റീചാര്‍ജിംഗിനാണ് ആവശ്യക്കാര്‍ കൂടുതല്‍. എല്ലാ മൊബൈല്‍ കമ്പനികളുടെ റീ ചാര്‍ജും ഓണ്‍ലൈനായി ഒരുക്കിയിട്ടുണ്ട്. ഒരു ദിവസം കുറഞ്ഞത് 5000 രൂപയുടെ മൊബൈല്‍ റീചാര്‍ജിംഗ് നടക്കാറുണ്ടെന്ന് പോസ്റ്റ് മാസ്റ്റര്‍ പറഞ്ഞു. ഗംഗോത്രിയില്‍ നിന്നുള്ള ഗംഗാജലവും ഗംഗയില്‍ നിന്നുള്ള ജലവും ഇവിടെ ലഭിക്കും. ഗംഗാജലം 200 എംഎല്ലിന് 14 രൂപയും 500 എംഎല്ലിന് 22 രൂപയുമാണ്. ഗംഗോത്രിയില്‍ നിന്നുള്ള ജലത്തിന് 200 എംഎല്ലിന് 25 രൂപയും 250 എംഎല്ലിന് 30 രൂപയുമാണ്.
പോസ്റ്റ് മാസ്റ്ററെ കൂടാതെ രണ്ട് പോസ്റ്റ്മാന്‍ /എംടിഎസ് തസ്തികയിലുള്ള ഡി. അരുണ്‍, യു. ഉമേഷ് എന്നിവരും ഇവിടെ സേവനം അനുഷ്ടിക്കുന്നുണ്ട്. ഈ മണ്ഡലകാലം കഴിയും വരെ 689713 എന്ന പിന്‍ കോഡോടു കൂടിയ അയ്യപ്പ സ്വാമിയുടെ സ്വന്തം പേരിലുള്ള പോസ്റ്റ് ഓഫീസ് സാന്നിധാനത്ത് പ്രവര്‍ത്തിക്കും.
പോലീസും, ഫയര്‍ ഫോഴ്സും അടക്കം ശബരിമലയില്‍ ഡ്യൂട്ടിയുള്ള മിക്ക ഉദ്യോഗസ്ഥരുടെയും ഒഫീഷ്യല്‍ ഓര്‍ഡറുകള്‍ ഉള്‍പ്പടെയുള്ള രേഖകളും പോസ്റ്റ് ഓഫീസ് വഴിയാണ് എത്താറുള്ളതെന്ന് പോസ്റ്റ്മാസ്റ്റര്‍ പറഞ്ഞു.
ശബരിമല തീര്‍ഥാടനം: സുരക്ഷിത യാത്രയ്ക്ക് സേഫ് സോണ്‍ നിര്‍ദേശങ്ങള്‍
ശബരിമല തീര്‍ഥാടകരുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് സോണ്‍ പദ്ധതി. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: അമിത വേഗം പാടില്ല. വളവുകളില്‍ ഓവര്‍ടേക്കിംഗ് പാടില്ല. റോഡ് അരികുകളില്‍ അപകടകരമാം വിധം വാഹനം പാര്‍ക്ക് ചെയ്യരുത്. രാത്രി യാത്രയില്‍ ഡിം ലൈറ്റ് ആവശ്യാനുസരണം ഉപയോഗിക്കുക. ഉന്മേഷവാനായി ഉണര്‍ന്നിരുന്ന് മാത്രം വാഹനം ഓടിക്കുക. ഇടതുവശം ചേര്‍ന്ന് വാഹനം ഓടിക്കുക. രാത്രി വൈകി ഉറക്കക്ഷീണത്തോടെ വാഹനം ഓടിക്കാതിരിക്കുക. വാഹനങ്ങളുടെ സാങ്കേതിക തകരാറുകള്‍ ഇല്ലെന്ന് ഉറപ്പു വരുത്തുക. മാലിന്യങ്ങള്‍ അലക്ഷ്യമായി തുറസായ സ്ഥലങ്ങളില്‍ വലിച്ചെറിയാതിരിക്കുക. വലതുവശം ഓവര്‍ടേക്കിംഗിന് മാത്രമുള്ളതാണ്. സ്ഥിരമായി വലതുവശം ചേര്‍ന്ന് വാഹനമോടിക്കുന്നത് ഗതാഗത തടസത്തിനും റോഡ് അപകടത്തിനും കാരണമാകുന്നതും ശിക്ഷാര്‍ഹവുമാണ്.
അടിയന്തിര സാഹചര്യങ്ങളില്‍ സഹായത്തിനായി സേഫ് സോണ്‍ ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടാം. ഇലവുങ്കല്‍: 09400044991, 09562318181, എരുമേലി: 09496367974, 08547639173. കുട്ടിക്കാനം: 09446037100, 08547639176.
തീര്‍ഥാടകര്‍ക്ക് പ്രതിരോധ ശക്തിക്കായി ആയുര്‍വേദ കുടിവെള്ളം വിതരണം
ഭാരതീയ ചികിത്സാ വകുപ്പും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി ശബരിമല തീര്‍ഥാടകര്‍ക്ക് പ്രതിരോധ ശക്തിക്കായി ആയുര്‍വേദ കുടിവെള്ളം വിതരണം ചെയ്യുന്നു. ഇതിന്റെ ഭാഗമായി വെള്ളം തിളപ്പിക്കുന്നതിനുള്ള ആയുര്‍വേദ ഔഷധങ്ങള്‍ സന്നിധാനം ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറി ചാര്‍ജ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വിനോദ് കൃഷ്ണന്‍ നമ്പൂതിരി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്‍ഡ് എന്‍ജിനീയര്‍ സുനില്‍ കുമാറിന് കൈമാറി.
നടപ്പന്തലിന് സമീപം നിലവില്‍ ചുക്കുവെള്ളം നല്‍കുന്നതോടൊപ്പം ആയുര്‍വേദ ഔഷധ ജലവും നല്‍കാനാണ് ഉദ്ദേശിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ തീര്‍ഥാടകര്‍ക്കും ജീവനക്കാര്‍ക്കും ഇത് ഏറെ പ്രയോജനകരമാകും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ എല്ലാ ആയുര്‍വേദ സ്ഥാപനങ്ങള്‍ വഴിയും ഭാരതീയ ചികിത്സാ വകുപ്പ് വിജയകരമായി നടപ്പാക്കിയ പ്രതിരോധ പദ്ധതിയില്‍ ഉപയോഗിച്ച ഷഡംഗം ചൂര്‍ണമാണ് ഇതിനായി ഉപയോഗിക്കുന്നത്. ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ എം. മനോജിന്റെ നിര്‍ദേശപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്.
നാളത്തെ (20.11.2021) ചടങ്ങുകള്‍
പുലര്‍ച്ചെ 3.30 ന് പള്ളി ഉണര്‍ത്തല്‍
4 മണിക്ക്…. തിരുനട തുറക്കല്‍
4.05 ന്….. അഭിഷേകം
4.30 ന് …ഗണപതി ഹോമം
5 മണി മുതല്‍ 7 മണി വരെ നെയ്യഭിഷേകം
7.30 ന് ഉഷപൂജ
8 മണി മുതല്‍ ഉദയാസ്തമന പൂജ
11.30 ന് 25 കലശാഭിഷേകം
തുടര്‍ന്ന് കളഭാഭിഷേകം
12 ന് ഉച്ചപൂജ
1 മണിക്ക് നട അടയ്ക്കല്‍
4 മണിക്ക് ക്ഷേത്രനട തുറക്കും
6.30 ….ദീപാരാധന
7 മണിക്ക് …..പടിപൂജ
9 മണിക്ക് ….അത്താഴപൂജ
9.50 ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 10 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.