Trending Now

സുരക്ഷാ മുന്‍ കരുതല്‍ സ്വീകരിക്കണം : കോന്നിയിലെ പഴയ ട്രഷറി കെട്ടിടം പൊളിക്കുന്നത് അശാസ്ത്രീയമായി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്തിന്‍റെ ഉടമസ്ഥതയില്‍ കോന്നി നാരായണപുരം മാര്‍ക്കറ്റില്‍ 40 വര്‍ഷത്തില്‍ ഏറെ പഴക്കം ഉള്ള ട്രഷറി കെട്ടിടം കാലപ്പഴക്കം മൂലം പൊളിച്ച് നീക്കുവാന്‍ പഞ്ചായത്ത് അനുമതി നല്‍കിയതോടെ ഏതാനും ദിവസമായി കെട്ടിടത്തിലെ കതകും ജന്നലും പൊളിച്ചു നീക്കി . ബാക്കി ഭാഗങ്ങള്‍ പൊളിക്കുവാന്‍ ഉള്ള നടപടികള്‍ നടന്നു വരുന്നു .എന്നാല്‍ യാതൊരു സുരക്ഷാ മാര്‍ഗ രേഖയും പാലിക്കാതെ അശാസ്ത്രീയമായി ആണ് ഈ കെട്ടിടം പൊളിക്കുന്നത് എന്നാണ് സമീപ കച്ചവടക്കാരുടെ പരാതി . പൊടി പടലങ്ങള്‍ സമീപ കടകളിലേക്ക് എത്തുന്നു .കെട്ടിട അവശിഷ്ടം റോഡിലേക്ക് തെറിച്ചു വീഴുന്നു . കാല്‍ നട യാത്രികരും വാഹന യാത്രികരും അപകടത്തിന് അരികെ ആണ് . കെട്ടിടത്തിന്‍റെ ചുറ്റും സുരക്ഷിത രീതിയില്‍ കെട്ടി മറയ്ക്കാതെ കെട്ടിടം പൊളിക്കുമ്പോള്‍ ഈ അവശിഷ്ടം റോഡില്‍ വീഴുന്നു .ഇത് വലിയ അപകടം ക്ഷണിച്ചു വരുത്തും എന്നാണ് കാല്‍നടക്കാരുടെയും പരാതി .

പൊടി പടലങ്ങള്‍ മറ്റ് സമീപ കടകളിലേക്ക് എത്തുന്നു . അവശിഷ്ടം എങ്ങും ചിതറി തെറിക്കുന്നു .കരാര്‍ എടുത്ത ആളുകള്‍ ഇക്കാര്യത്തില്‍ ശ്രദ്ധിയ്ക്കണം .ഉടന്‍ പഞ്ചായത്ത് ഇടപെടണം

കെട്ടിടം പൊളിക്കാന്‍ സര്‍ക്കാര്‍ അനുമതി കിട്ടിയതോടെ പോലീസ് ,അഗ്നി ശമന വകുപ്പ് പഞ്ചായത്ത് എന്നിവരുടെ സംയുക്ത യോഗം പഞ്ചായത്ത് വിളിച്ച് ചേര്‍ത്തിരുന്നു . കെട്ടിടം പൊളിക്കുമ്പോള്‍ ഉള്ള സുരക്ഷാ മാര്‍ഗം സംബന്ധിച്ചുള്ള തീരുമാനം എടുത്തിരുന്നു . എന്നാല്‍ കെട്ടിടം പൊളിക്കുവാന്‍ തുടങ്ങിയതില്‍ പിന്നെ ഒരു സുരക്ഷാ നിര്‍ദേശവും പാലിച്ചിട്ടില്ല എന്നാണ് സമീപ കച്ചവടക്കാരുടെ ആക്ഷേപം .

 

സുരക്ഷാ കാര്യങ്ങള്‍ നേരില്‍ നോക്കിക്കാണുവാന്‍ ഉടന്‍ ജീവനകാരെ പഞ്ചായത്ത് നിയമിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം . പോലീസും അഗ്നി ശമന വിഭാഗവും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം

error: Content is protected !!