കോന്നി വാര്‍ത്ത ഡോട്ട് കോം : കലഞ്ഞൂർ സൗഹൃദകൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃക്കലഞ്ഞൂർ ശ്രീ മഹാദേവർ ക്ഷേത്ര ആൽത്തറ മൈതാനിയിൽ ശബരിമല തീർഥാടകർക്ക് അന്നദാനം ആരംഭിച്ചു.
തൃക്കലഞ്ഞൂർ ശ്രീമഹാദേവർ ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ജിതേഷ് രാമൻ പോറ്റി ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം രമാ സുരേഷ് ക്ഷേത്രം മാനേജർ കൃഷ്ണൻ പോറ്റി, കൂടൽ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ പുഷ്പകുമാർ എന്നിവർ ആശംസ അറിയിച്ചു.
ബിജു അർജുൻ , കൈലാസ് സാജ്, ഗിരീഷ് പാടം, മണി മണ്ണിൽ, സജി മാത്യു,പ്രശാന്ത് കോയിക്കൽ, ബിജോ ജോയ് എന്നിവർ പങ്കെടുത്തു. 41 ദിവസം തുടരുന്ന അന്നദാനത്തിന് ആണ് തുടക്കം കുറിച്ചത്