Trending Now

പന്തളം എന്‍എസ്എസ് പോളിടെക്‌നിക് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

Spread the love
ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
konnivartha.com : പന്തളം എന്‍എസ്എസ് പോളിടെക്‌നിക് കോളേജില്‍ വിവിധ വിഭാഗങ്ങളിലേക്ക് ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. താല്‍പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റായും ബന്ധപ്പെട്ട രേഖകളുമായി താഴെ കൊടുത്തിരിക്കുന്ന പ്രകാരം കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരാകണം.
യോഗ്യത – 1. ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് – പോസ്റ്റ് ഗ്രാഡ്വുവേറ്റ് ഡിഗ്രി വിത്ത് ഫസ്റ്റ് ക്ലാസ്. 2. എഞ്ചിനീയറിംഗ് വിഷയങ്ങള്‍- ബി-ടെക് ഫസ്റ്റ് ക്ലാസ്.
തീയതിയും സമയവിവരവും ചുവടെ.
ഈ മാസം 22 ന് രാവിലെ 10 ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഉച്ചക്ക് ഒന്നിന് ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍. 23 ന് രാവിലെ 10 ന് ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ്എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്,  ഉച്ചക്ക് ഒന്നിന്  സിവില്‍ എഞ്ചിനീയറിംഗ്. 24 ന് രാവിലെ 10 ന് ഇംഗ്ലീഷ്, ഉച്ചക്ക് ഫിസിക്‌സ്. 25 ന് രാവിലെ 10 ന് കെമിസ്ട്രി, ഉച്ചയ്ക്ക് ഒന്നിന് മാത്തമാറ്റിക്‌സ്. ഫോണ്‍: 04734 259634.
error: Content is protected !!