കോന്നിയിലെ മൂന്നു ഗ്രാമീണ റോഡുകള്‍ പുനര്‍നിര്‍മിക്കുന്നതിന് കരാറായി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി നിയോജക മണ്ഡലത്തിലെ മൂന്നു ഗ്രാമീണ റോഡുകള്‍ ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്നതിന് കരാറായതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. റീബില്‍ഡ് കേരളാ ഇന്‍ഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തിയ 9.45 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് കരാറായത്.

ദീര്‍ഘനാളുകളായി തകര്‍ന്നു കിടന്നിരുന്ന അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ പഞ്ചായത്ത് പടി-പുളിഞ്ചാണി-രാധപ്പടി റോഡ് നാലു കോടി നാലു ലക്ഷം രൂപയ്ക്കും, കോന്നി ഗ്രാമ പഞ്ചായത്തിലെ പോലീസ് സ്റ്റേഷന്‍പടി-ടിവിഎം ആശുപത്രിപടി-ഇളങ്ങവട്ടം ക്ഷേത്രം റോഡിന് രണ്ടു കോടി അമ്പത്തിയെഴു ലക്ഷം രൂപയ്ക്കും, സീതത്തോട് പഞ്ചായത്തിലെ
കോട്ടമണ്‍പാറ-മേലെ കോട്ടമണ്‍പാറ-പടയണിപ്പാറ റോഡ് രണ്ടു കോടി നാല്‍പത്തി എട്ടു ലക്ഷം രൂപയ്ക്കുമാണ് കരാര്‍ നല്‍കിയത്.

റീബില്‍ഡ് കേരള ഇനിഷ്യേറ്റിവില്‍ ഉള്‍പ്പെടുത്തി ചെയ്യുന്ന പ്രവര്‍ത്തിയുടെ മേല്‍നോട്ടം എല്‍എസ്ജിഡി എന്‍ജിനീയറിംഗ് വിഭാഗത്തിനാണ്. ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമാണ് യാഥാര്‍ഥ്യമാകുന്നതെന്ന് എംഎല്‍എ പറഞ്ഞു. റോഡുകളുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു.