ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയില്‍ ഗസ്റ്റ് അധ്യാപകരെ നിയമനം

കോന്നി വാര്‍ത്ത ഡോട്ട് കോം : വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ നിലവില്‍ ഒഴിവുളള ഡെമോണ്‍സ്‌ട്രേറ്റര്‍ (കമ്പ്യൂട്ടര്‍) തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിലുളള ഡിപ്ലോമയാണ് യോഗ്യത.

താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റാ, മാര്‍ക്ക് ലിസ്റ്റ്, പത്താംതരം/ തത്തുല്യം, ഡിപ്ലോമ എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഈ മാസം 15ന് രാവിലെ 10.30 ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജ് ഓഫീസില്‍ നടത്തുന്ന ടെസ്റ്റ്/അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.