Trending Now

മത്സ്യത്തൊഴിലാളിയെ പാക് നാവികസേന വെടിവെച്ചുകൊന്നു

മത്സ്യത്തൊഴിലാളിയെ പാക് നാവികസേന വെടിവെച്ചുകൊന്നു

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഗുജറാത്ത് തീരത്ത് അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് സംഭവം. ശ്രീധര്‍ എന്ന മത്സ്യത്തൊഴിലാളിയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. പാക് നാവികസേനാംഗങ്ങള്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കു നേരെ വെടിവെക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വെടിവെപ്പില്‍ ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ജല്‍പാരി എന്ന ബോട്ടിനുനേരെയാണ് ആക്രമണമുണ്ടായത്. ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല
Pakistan Navy kills one Indian fisherman off Gujarat Coast

The Pakistan navy killed one Indian fisherman off Gujarat coast. In Gujarat’s Dwarka, there was a firing by Pakistan Marine in a boat named ‘Jalpari’ near Okha town.

It is being reported that one fisherman has died in the firing and another one got injured.

error: Content is protected !!