Trending Now

കനത്ത മഴ: മൂന്നു ദിവസത്തേക്ക് ചെന്നൈ നഗരത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു

കനത്ത മഴയെ തുടർന്ന് ചെന്നൈയിലെ താഴ്ന്ന ഇടങ്ങളിൽ വെള്ളം കയറിയ സാഹചര്യത്തിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ വിളിച്ച് സഹായം വാഗ്ധാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്റ്റാലിനുമായി സംസാരിച്ചു.

രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. എല്ലാവരും സുരക്ഷിതമായിരിക്കാൻ പ്രാർത്ഥിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി സ്റ്റാലിൻ പ്രളയ സാധ്യതാ മേഖലകൾ സന്ദർശിച്ചു.ചെന്നൈയിൽ മാത്രം അമ്പതോളം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

 

 

രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫിനെ വിന്യസിച്ചു. മൂന്നു ദിവസത്തേക്ക് ചെന്നൈ നഗരത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മൂന്ന് ജലസംഭരിണികളിൽ നിന്ന് വെള്ളം ഒഴുക്കുവിടുന്നതിനാൽ ചെന്നൈയിൽ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.നുംഗമ്പാക്കം, ടി നഗർ, കൊരട്ടൂർ അടക്കം താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കാരണം റെക്കോർഡ് മഴയാണ് ഇന്നലെ രാത്രി മുതൽ ചെന്നൈയിൽ . സമീപ ജില്ലകളായ ചെങ്കൽപ്പേട്ട് തിരുവള്ളൂർ കാഞ്ചീപുരം എന്നിവടങ്ങളിലും ശക്തമായ മഴയാണ്.

IMD issued a red alert for Chennai and the two neighbouring districts of Chengalpattu and Kanchipuram along with Cuddalore

Greater Chennai Corporation opens helpline numbers and appeals people in Chennai to call on these numbers for flood related grievances 04425619206, 04425619207 ,04425619208

error: Content is protected !!