കോന്നി വാര്‍ത്ത ഡോട്ട് കോം: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭണിയാക്കിയ സംഭവത്തില്‍ പിതാവ് അറസ്റ്റില്‍.സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ; അച്ഛനും അമ്മയും പതിമൂന്ന് വയസുള്ള മകളും ഒരുമിച്ചായാരുന്നു താമസം.ഒന്നര വര്‍ഷത്തോളമായി ഹോസ്റ്റലില്‍ നിന്നാണ് കുട്ടി പഠിച്ചിരുന്നത്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഹോസ്റ്റലില്‍ നിന്ന് പെണ്‍കുട്ടി വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം നടന്നത്.ഇവര്‍ മൂന്ന് പേരും ഒരു മുറിയിലായിരുന്നു കഴിഞ്ഞിരുന്നത്.ഭാര്യ വീട്ടില്‍ ഉള്ളപ്പോഴും അല്ലാത്തപ്പോഴും ഇയാള്‍ കുട്ടിയെ ഇയാള്‍ ലൈംഗീക പീഡനത്തിന് ഇരയാക്കിയതായി പെണ്‍കുട്ടി കോന്നി പൊലീസിന് മൊഴി നല്‍കി.
സംഭവത്തിന് ശേഷം കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടമാക്കിയതിനെ തുടര്‍ന്ന് ഇയാള്‍ നഴ്സായ ബന്ധുവിനെ വിവരം ധരിപ്പിച്ചു.ഇവര്‍ നിര്‍ദേശിച്ച മരുന്ന് കഴിച്ചെങ്കിലും അസ്വസ്ഥത വിട്ടുമാറിയില്ല.തുടര്‍ന്ന് പെണ്‍കുട്ടിയുടെ വയറില്‍ കുട്ടിയുടെ സാന്നിധ്യം അനുഭവപ്പട്ടതോടെ കുഞ്ഞിനെ ഇല്ലാതാക്കാന്‍ ഇയാള്‍ മറ്റൊരു ബന്ധുവിനെ സമീപച്ചതിനെ തുടര്‍ന്ന് ബന്ധു കോന്നി പൊലീസില്‍ വിവരം ധരിപ്പിക്കുകയും തുടര്‍ന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിലരുന്നു.
പോക്സോ,ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.