വനിതാ പോളിടെക്നിക്കിൽ താത്കാലിക നിയമനം
തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് വിഭാഗത്തിൽ ട്രേഡ് ഇൻസ്ട്രക്ടർ, ട്രെഡ്സ്മാൻ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു.
കമ്പ്യൂട്ടർ എൻജിനിയറിങിൽ ഡിപ്ലോമ, ഐ.ടി.ഐ (കോപ്പ) / തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കു അപേക്ഷിക്കാം. ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഉദ്യോഗാർത്ഥികൾ നവംബർ എട്ടിന് രാവിലെ 10 മണിക്ക് കോളേജിൽ എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. വിശദവിവരങ്ങൾ: www.gwptctvpm.org ൽ ല
സംസ്‌കൃത കോളേജിൽ ഗസ്റ്റ് ലക്ച്ചറർ
തൃപ്പൂണിത്തുറ സർക്കാർ സംസ്‌കൃത കോളേജിൽ സംസ്‌കൃതം സാഹിത്യ വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു . ഉദ്യോഗാർഥികൾ 55 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയവരും, യുജി.സി യോഗ്യതയുള്ളവരും, അതത് മേഖല കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ അതിഥി അധ്യാപക ലിസ്റ്റിൽ ഉൾപ്പെട്ടവരോ, കോളേജിയേറ്റ് ഡയറക്ടറുടെ നിർദേശാനുസരണം ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയവരോ ആയിരിക്കണം.
യുജി.സി യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും . താല്പര്യമുള്ളവർ നവംബർ 15 ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.
സി ഡിറ്റിൽ നെറ്റ്വർക്ക് അഡ്മിനിസ്‌ട്രേറ്റർ
സി-ഡിറ്റ്‌ന ടപ്പിലാക്കി വരുന്ന എഫ്.എം.എസ് എം.വി.ഡി പ്രോജെക്റ്റിലേക്കു നെറ്റ്വർക്ക് അഡ്മിനിസ്‌ട്രേറ്റർ, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ എന്നീ തസ്തികളിൽ അപേക്ഷ ക്ഷണിച്ചു. താത്കാലിക ഒഴിവുകളിലേക്കാണ് നിയമനം.
അപേക്ഷകർ ബി.ഇ/ബി.ടെക്(കമ്പ്യൂട്ടർ സയൻസ്/ഐ.ടി)/എം.സി.എ/ഇലക്ട്രോണിക്‌സ് ലോ, കമ്പ്യൂട്ടർ ഹാർഡ്വെയർ ലോ ഉള്ള മൂന്ന് വർഷത്തെ ഡിപ്ലോമ / ബി.സി.എ/ബി.എസ് .സി (കമ്പ്യൂട്ടർ സയൻസ്) എന്നീ യോഗ്യതയുള്ളവരാകണം. നിശ്ചിത യോഗ്യതയുള്ളവർക്ക് നവംബർ ഒമ്പതിന് തിരുവനന്തപുരം, തൃശൂർ എന്നീ ജില്ലകളിൽ നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം. ബയോഡാറ്റ, വിദ്യാദ്യാസയോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടി ഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതമാണ് അഭിമുഖത്തിന് ഹാജരാകേണ്ടത്. കൂടുതലറിയാൻ www.cdit.org സന്ദർശിക്കുക.
അസിസ്റ്റൻറ് പ്രൊഫസറുടെ ഒഴിവ്
തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളേജിൽ കെമിസ്ട്രി വിഷയത്തിൽ അസിസ്റ്റൻറ് പ്രൊഫസറുടെ താത്ക്കാലിക ഒഴിവിലേയ്ക്കുള്ള അഭിമുഖം നവംബർ എട്ടിന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കും. നിശ്ചിത യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾ www.cpt.ac.in ൽ ലഭ്യമാണ്. ഫോൺ:0471 2360391.