Trending Now

ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനാചരണം കോൺഗ്രസ്സ് യൂണിറ്റ് കമ്മറ്റികളുടെ നേതൃത്വത്തിൽ നടത്തി

 

 

മൈലപ്രാ : ” ഇന്ത്യയുടെ സ്വന്തം പ്രിയദർശിനി ” ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിദിനം മൈലപ്രാ മണ്ഡലം രണ്ടാം ബൂത്തിലെ കോൺഗ്രസ്സ് യൂണിറ്റ് കമ്മറ്റികളുടെ നേതൃത്യത്തിൽ നടന്നു . അനുസ്മരണ സമ്മേളനം കെ.പി.സി.സി അംഗം പി. മോഹൻരാജ് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് മോളിക്കുട്ടി ബേബി ചടങ്ങിൽ അദ്ധ്യക്ഷയായിരുന്നു. കോൺഗ്രസ്സ് യൂണിറ്റ് കമ്മറ്റി ജില്ല കോ- ഓർഡിനേറ്റർ സലിം പി. ചാക്കോ, കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന പ്രസിഡൻ്റ് ജോഷ്വാ മാത്യു ,ബൂത്ത് പ്രസിഡൻ്റ് ലിബു മാത്യു ,യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് രാജേഷ് രാജൻ ,ഐ.എൻ.റ്റി.യൂസി മണ്ഡലം പ്രസിഡൻ്റ് കെ.കെ. പ്രസാദ് , എൻ. പ്രദീപ്കുമാർ , മഞ്ജു സന്തോഷ് ,ജോർജ്ജ് മാത്യു, റ്റിജു തുടങ്ങിയവർ പ്രസംഗിച്ചു.

കോന്നി അരുവാപ്പുലം മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി

കോന്നി അരുവാപ്പുലം മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെനേതൃത്വത്തിൽ നടത്തിയ ഇന്ദിരാജി അനുസ്മരണ പരിപാടിഡി സി സി വൈസ് പ്രസിഡന്റ്‌ റോബിൻ പീറ്റർ ഉത്ഘാടനം ചെയ്തു. ജി . ശ്രീകുമാർഅധ്യക്ഷത വഹിച്ചു. കടക്കൽ പ്രകാശ്. ആര്‍ . ദേവകുമാർ, ഇടിക്കുള പീലിപ്പോസ്, സുജാതമോഹൻ, സി വി . ശാന്തകുമാർ, അജോയ് ഫിലിപ്പ്,ജി എസ് . സന്തോഷ് കുമാർ,ജോയ് തോമസ്,ബാബു എസ്സ് . നായർ, സുമതി രമണൻ, നസീമബീവി,എം എന്‍ . സദാനന്ദൻ, സലാം വാറു വേലി, ഹനീഫാ, ശ്രീലത, സുരേന്ദ്രൻ, തുടങ്ങിയവർ പങ്കെടുത്തു

error: Content is protected !!