Trending Now

തിരുവല്ല താലൂക്ക് ആശുപത്രിക്ക്   വെന്റിലേറ്റന്‍ കൈമാറി ഫോമ

konnivartha.com : ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ (ഫോമ) നേതൃത്വത്തില്‍ തിരുവല്ല താലൂക്ക് ആശുപത്രിക്ക് വെന്റിലേറ്റന്‍ കൈമാറി. ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജിന്റെ നേതൃത്വത്തിലാണ് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യറിന് വെന്റിലേറ്റര്‍ കൈമാറിയത്.
പത്ത് ലക്ഷം രൂപയുടെ വെന്റിലേറ്ററാണ് കൈമാറിയത്. ഫ്‌ളോറിഡയിലെ ടാമ്പ പ്രതിനിധിയായ ജോയി കുര്യനാണ് വെന്റിലേറ്റര്‍ സംഭാവന ചെയ്തത്. ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, കേരള കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ. ജേക്കബ് തോമസ്, ഫോമ വില്ലേജ് കോ- ഓര്‍ഡിനേറ്റര്‍ ജോസഫ് ഔസോ, വുമണ്‍സ് ഫോറം പ്രതിനിധി സുജ ഔസോ, സന്തോഷ് കുര്യന്‍, ബിജു ലംഘാഗരി, ഫോമ മീഡിയ കോ- ഓര്‍ഡിനേറ്റര്‍ കുര്യന്‍ ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോമയുടെ നേതൃത്വത്തില്‍ കോവിഡ് കാലത്ത് റാന്നി താലൂക്ക് ആശുപത്രിക്കായി വെന്റിലേറ്റര്‍ കൈമാറിയിരുന്നു. വിവിധ അസോസിയേഷനുകള്‍ ചേര്‍ന്നാണ് ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മഹാപ്രളയത്തിന് ശേഷം ജില്ലയില്‍ വീട് നഷ്ടപ്പെട്ടവരായ 40 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്.
error: Content is protected !!