Trending Now

സ്‌കൂള്‍ കുട്ടികള്‍ക്ക് ഇമ്യൂണിറ്റി ബൂസ്റ്റര്‍  വിതരണം 25, 26, 27 തീയതികളില്‍ 

konnivartha.com : പത്തനംതിട്ട ജില്ലയില്‍ സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് ആയുഷ് ഹോമിയോപ്പതി വകുപ്പ് കരുതലോടെ മുന്നോട്ട് എന്ന പദ്ധതിയിലൂടെ സ്‌കൂള്‍കുട്ടികള്‍ക്ക് ഈ മാസം 25, 26, 27 തീയതികളില്‍ ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് നല്‍കും.
എല്ലാ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറികളിലും തിരഞ്ഞെടുത്ത പ്രത്യേക കിയോസ്‌കുകളിലുമാണ് ഓണ്‍ലൈന്‍  രജിസ്‌ട്രേഷന്‍ മുഖേന മരുന്ന് വിതരണം ചെയ്യുക. ജില്ലയില്‍ 56 സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറികളിലൂടെയും അധികമായി സ്ഥാപിച്ച ഏഴ് കിയോസ്‌കുകളിലൂടെയും മരുന്ന് വിതരണം നടത്താനുള്ള സംവിധാനങ്ങള്‍ തയാറായതായി ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ഡി. ബിജുകുമാര്‍ പറഞ്ഞു.
സ്‌കൂള്‍ തുറക്കുന്ന നവംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി മരുന്ന് വിതരണം നടത്തും.  മരുന്ന് കഴിക്കുന്ന കുട്ടികള്‍ ഓരോ 21 ദിവസം കൂടുമ്പോഴും അടുത്ത ഡോസ് ആവര്‍ത്തിച്ചു കഴിക്കണം. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമാണ് കുട്ടികള്‍ക്ക് മരുന്ന് നല്‍കുന്നത്.  ഒക്ടോബര്‍ 23 മുതല്‍ ഹോമിയോപ്പതി വകുപ്പിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടറായ https://ahims.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യാം.