പത്തനംതിട്ട ജില്ലയില്‍ തൊഴില്‍ അവസരം
konnivartha.com
വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ പ്രോജക്റ്റ് അസിസ്റ്റന്റ് നിയമനം
വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ ബില്ലുകള്‍ ഇഗ്രാംസ്വരാജ് പോര്‍ട്ടില്‍ തയാറാക്കുന്നതിന് ദിവസവേതന അടിസ്ഥാനത്തില്‍ പ്രോജക്റ്റ്അസിസ്റ്റന്റ് ഒഴിവിലേക്ക് നിയമനം നടത്തുന്നു.
യോഗ്യത -സംസ്ഥാന സാങ്കേതിക പരീക്ഷാകണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടിസ് (ഡിസിപി)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരുവര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനോ, പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം.
പ്രായപരിധി: 2021 ജനുവരി ഒന്നിന് 18 നും 30 നും ഇടയില്‍. പട്ടികജാതി പട്ടിക വര്‍ഗവിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് അനുവദിക്കും. അപേക്ഷകര്‍ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷകള്‍ നവംബര്‍ രണ്ടിന് വൈകിട്ട് അഞ്ചിന് മുമ്പായി വടശേരിക്കര ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ – 04735-252029
ശുചീകരണതൊഴിലാളികളെയും ലൈഫ് ഗാര്‍ഡുമാരേയും ആവശ്യമുണ്ട്
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തില്‍ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പഞ്ചായത്തിന്റെ വിവിധ റോഡുകളിലും പൊതുഇടങ്ങളിലും ശുചീകരണ പ്രവര്‍ത്തികള്‍ക്കായി ശുചീകരണ തൊഴിലാളികളെയും കുളിക്കടവില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ലൈഫ് ഗാര്‍ഡുമാരേയും ആവശ്യമുണ്ട്. താത്പര്യമുളളവര്‍ ഈ മാസം 30 ന് വൈകിട്ട് അഞ്ചിന് മുമ്പായി റാന്നി പെരുനാട് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 04735 240230, 9496042659.
വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ ഓവര്‍സീയര്‍ നിയമനം
വടശേരിക്കര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വിഭാഗത്തിലെ ഓവര്‍സിയറുടെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
മൂന്നു വര്‍ഷ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമയും പ്രവര്‍ത്തിപരിചയവും, കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രദേശവാസികള്‍ക്ക് മുന്‍ഗണന. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷകള്‍ ഈ മാസം 28 ന് വൈകിട്ട് അഞ്ചിന് മുന്‍പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍- 04735-252029.
ഡ്രൈവര്‍ നിയമനം
konnivartha.com : അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വികസനസമിതിയുടെ കീഴില്‍ കോണ്‍ട്രാക് ട് അടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 25 ന് വൈകിട്ട് അഞ്ച് വരെ. യോഗ്യത: ഹെവി ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രായപരിധി 40 വയസ്. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോണ്‍: 04734-223236.
പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
konnivartha : ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒഴിവ്-ഒന്ന്. യോഗ്യത-സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് (ഡിസിപി)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുളള ബിരുദവും ഒരുവര്‍ഷത്തില്‍ കുറയാതെയുളള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി – 2021 ജനുവരി ഒന്നിന് 18 നും 30നും ഇടയില്‍.
നിശ്ചിത യോഗ്യതയുള്ളവര്‍ അപേക്ഷകള്‍ വെളള പേപ്പറില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നവംബര്‍ രണ്ടിന് മുന്‍പായി ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04734 246031.
ഇലക്ട്രീഷ്യന്‍, സഹായി എന്നിവരെ ആവശ്യമുണ്ട്
konnivartha.com : ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ തെരുവ് വിളക്ക് മെയിന്റനന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് തെരുവ് വിളക്കുകളുടെ അറ്റകുറ്റപണി നടത്തുന്നതിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് ഒരു അംഗീകൃത ഇലക്ട്രിക്കല്‍ ലൈസന്‍സുള്ള ആളിനെയും സഹായിയേയും ആവശ്യമുണ്ട്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ രണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ഒഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 04734 246031.