കൺട്രോൾ റൂം ഫോൺ നമ്പരുകൾ : 9946200596, 9447354346,
9447593033, 9656487682
കോന്നി വാര്‍ത്ത ഡോട്ട് കോം : അതിശക്തമായ മഴക്കെടുതിയെ തുടർന്നുള്ള അടിയന്തിര സാഹചര്യം മുൻനിർത്തി പത്തനംതിട്ട നഗരസഭയിൽ കൺട്രോൾ റൂം ഏർപ്പെടുത്തി. നഗരസഭാ നിവാസികൾക്ക് 24 മണിക്കൂറും കൺട്രോൾ റൂമുമായി ബന്ധപ്പെടാവുന്നതാണ്. നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന അടിയന്തിര അവലോകന യോഗത്തിലാണ് തീരുമാനം.
അഴൂർ എസ്.ഡി.എ സ്കൂൾ, കുമ്പഴ മൌണ്ട് ബഥനി സ്കൂൾ, ആനപ്പാറ ഗവ.എൽ.പി.സ്കൂൾ, ചുട്ടിപ്പാറ നഴ്സിംഗ് കോളേജ് എന്നിവ ക്യാമ്പുകളാക്കും. കാലവർഷക്കെടുതിയിൽ കേടുപാടുകളുണ്ടാകുന്ന വീടുകളുടെ ലിസ്റ്റ് അടിയന്തിര പ്രാധാന്യം നൽകി റവന്യൂ വകുപ്പിന് കൈമാറും, കൌൺസിലർമാരുടെ നേതൃത്വത്തിൽ വാർഡുകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ നഗരസഭാ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. യോഗത്തിൽ പ്രതിപക്ഷനേതാവ് കെ.ജാസിംകുട്ടി, കൌൺസിലർമാരായ പി.കെ.അനീഷ്, എസ്.ഷെമീർ, സെക്രട്ടറി ഷെർള ബീഗം, സൂപ്രണ്ടുമാരായ അഹമ്മദ് ഹുസൈൻ, കെ.ആർ.മനോജ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ അനീസ് പി മുഹമ്മദ്, ബിനു ജോർജ്ജ് എന്നിവർ പങ്കെടുത്തു