കോന്നി എം എല്‍ എ ഇടപെട്ടു : ബി എസ് എന്‍ എല്‍  കോന്നി കുളത്തിങ്കല്‍ ടവര്‍ പ്രശ്നം പരിഹരിച്ചു :”കോന്നി വാര്‍ത്ത ഡോട്ട് കോം ” ഇംപാക്ട്

 കോന്നി എം എല്‍ എ ഇടപെട്ടു : ബി എസ് എന്‍ എല്‍  കോന്നി കുളത്തിങ്കല്‍ ടവര്‍ പ്രശ്നം പരിഹരിച്ചു :”കോന്നി വാര്‍ത്ത ഡോട്ട് കോം ” ഇംപാക്ട്

കോന്നി വാര്‍ത്ത ഡോട്ട് കോം : ബി എസ് എന്‍ എല്‍ പത്തനംതിട്ട സര്‍ക്കിളിന് കീഴില്‍ ഉള്ള കോന്നി ഓഫീസ് പരിധിയിലെ കുളത്തിങ്കല്‍ ടവറിനു കീഴില്‍ ഉള്ള ഉപഭോക്താക്കളുടെ നെറ്റ് , കാള്‍ പ്രശ്നം ബി എസ് എന്‍ എല്‍ പരിഹരിച്ചു .

ഈ ടവറിന് കീഴില്‍ ഉള്ള ഉപഭോക്താക്കള്‍ക്ക് നെറ്റ് വര്‍ക്ക് ലഭിക്കുന്നില്ല എന്ന പരാതി ഉണ്ടായിരുന്നു .വിഷയം കോന്നി വാര്‍ത്ത ഡോട്ട് കോം അതീവ പ്രാധാന്യത്തോടെ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു . റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ട കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാര്‍ ഉടന്‍ തന്നെ ബി എസ് എന്‍ എല്‍ അധികാരികളുമായി ബന്ധപ്പെട്ടിരുന്നു . ഇന്ന് ഉച്ചയോടെ ബി എസ് എന്‍ എല്‍ ഓഫീസില്‍ നിന്നും അധികാരികള്‍ കോന്നി വാര്‍ത്തയെ ബന്ധപ്പെടുകയും ഈ ടവറിലെ നെറ്റ് വര്‍ക്ക് വിഷയത്തില്‍ ഉടന്‍ പരിഹാരം ഉണ്ടാകുമെന്നും അറിയിച്ചു .

നെറ്റ് വര്‍ക്കിലെ വിഷയത്തില്‍ എം എല്‍ എ ഇടപെടുകയും പ്രശ്നം പരിഹരിച്ചതായി ബി എസ് എന്‍ എല്‍ ഓഫീസില്‍ നിന്നും അറിയിച്ചതായി എം എല്‍ എ യുടെ ഓഫീസില്‍ നിന്നും കോന്നി വാര്‍ത്തയെ അറിയിച്ചു .

വാര്‍ഡ് അംഗം അനി സാബു , സാമൂഹിക പ്രവര്‍ത്തകന്‍ സുനില്‍ ചാക്കോ എന്നിവരും കോന്നി വാര്‍ത്തയെ പരാതി അറിയിച്ചിരുന്നു . ട്രായിയ്ക്ക് അടക്കം കോന്നി വാര്‍ത്ത കഴിഞ്ഞ ദിവസം പരാതി നല്‍കിയ ശേഷമാണ് ആധികാരികമായി വാര്‍ത്ത പ്രസിദ്ധീകരിച്ചത് .

ഉചിതമായ നടപടി സ്വീകരിച്ച കോന്നി എം എല്‍ എ അഡ്വ ജനീഷ് കുമാര്‍ , വാര്‍ഡ് അംഗം അനി സാബു , ബി എസ്സ് എന്‍ എല്‍ പത്തനംതിട്ട സര്‍ക്കിള്‍ അധികാരികള്‍ സാമൂഹിക പ്രവര്‍ത്തകന്‍ സുനില്‍ ചാക്കോ എന്നിവര്‍ക്ക് കോന്നി വാര്‍ത്തയുടെ നന്ദി . വിഷയം കൂടുതല്‍ ജനമധ്യത്തില്‍ എത്തിച്ച കോന്നി വാര്‍ത്തയുടെ പ്രിയപ്പെട്ട വായനക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി .

—————————————————————–

കോന്നി വാര്‍ത്ത കഴിഞ്ഞ ദിവസം നല്‍കിയ വാര്‍ത്ത

ബി എസ്സ് എന്‍ എല്‍ കോന്നി കുളത്തുങ്കലില്‍ ഒളിച്ചു കളിക്കുന്നു : നെറ്റ് വര്‍ക്കില്‍ മെല്ലെ പോക്ക്