Trending Now

സൗദി അറേബ്യയിലെ സ്വകാര്യ ആശുപത്രിയിൽ നിയമനം

കോന്നി വാര്‍ത്ത ഡോട്ട് കോം : സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് സ്റ്റാഫ് നേഴ്‌സ്, കാത് ലാബ് ടെക്നീഷ്യൻ, പെർഫ്യൂഷനിസ്റ്റ് എന്നിവരെ നോർക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കും. കാത്‌ലാബ് ടെക്നീഷ്യൻ, പെർഫ്യൂഷനിസ്റ്റ് തസ്തികകളിൽ പുരുഷൻമാർക്കും സ്റ്റാഫ് നഴ്‌സ് തസ്തികയിൽ സ്ത്രീകൾക്കുമാണ് അവസരം.

 

ബന്ധപ്പെട്ട മേഖലയിൽ ബിരുദമാണ് യോഗ്യത.  കാത്‌ലാബ് ടെക്നീഷ്യൻ, പെർഫ്യൂഷനിസ്റ്റ് തസ്തികകളിലേക്ക് കുറഞ്ഞത് നാലു വർഷത്തെയും സ്റ്റാഫ് നേഴ്‌സ് തസ്തികയിലേക്ക് കുറഞ്ഞത് ഒരു വർഷത്തെയും പ്രവൃത്തി പരിചയം വേണം. പ്രായപരിധി  30 വയസ്സ്.

യോഗ്യരായ ഉദ്യോഗാർഥികൾ www.norkaroots.org യിൽ അപേക്ഷ സമർപ്പിക്കണമെന്ന് നോർക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അവസാന തീയതി  ഒക്ടോബർ 20. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ  സേവനം) ൽ ലഭിക്കും.

error: Content is protected !!