കോന്നി വാര്‍ത്ത ഡോട്ട് കോം : കഴിഞ്ഞ ദിവസം ഉണ്ടായ മഴയെ തുടര്‍ന്നുള്ള കഷ്ട നഷ്ടങ്ങളുടെ ഭീതി മാറും മുന്നേ കോന്നിയുടെ കിഴക്കന്‍ മേഖലകളില്‍ ശക്തമായ മഴ . വൈകീട്ട് മുതല്‍ ഉണ്ടായ മഴയത്ത് തണ്ണിത്തോട് ,തേക്ക്തോട് , കൊക്കാത്തോട് മേഖലകളില്‍ മല വെള്ള പാച്ചില്‍ ഉണ്ടായി .
തേക്ക് തോട് ടൌണില്‍ ഉള്ള കരിമാന്‍ തോട്ടില്‍ നിന്നുള്ള തോട് നിറഞ്ഞു കവിഞ്ഞുചെറിയ പാലം മുങ്ങി . മറ്റ് അനിഷ്ട സംഭവം ഒന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എങ്കിലും നാളെ ജില്ലയില്‍ ശക്തമായ മഴ ഉണ്ടാകും എന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ് . രാത്രിയില്‍ കൂടി തോരാ മഴ ഉണ്ടായാല്‍ മലയോര ഗ്രാമങ്ങളില്‍ മല വെള്ള പാച്ചില്‍ ഉണ്ടാകും എന്ന ഭീതി നിലനില്‍ക്കുന്നു
കഴിഞ്ഞ ദിവസം കോന്നി തണ്ണിത്തോട് റോഡില്‍ മല ഇടിഞ്ഞു വീണു . കുമ്മണ്ണൂര്‍ ,അതുമ്പുംകുളം മേഖലയില്‍ കനത്ത നാശ നഷ്ടം ഉണ്ടായി . കോന്നി ആറാം വാര്‍ഡിലെ അതുമ്പുംകുളത്ത് നിരവധി വീടുകള്‍ തകര്‍ന്നു . ചില വീടുകള്‍ അപകട ഭീക്ഷണിയില്‍ ആണ് . അടവില്‍ റോഡില്‍ വെള്ളം കയറിയിരുന്നു . ശക്തമായ ഇടിയും മിന്നലും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം . നാളെ അതി ശക്തമായ മഴയാണ് ജില്ലയില്‍ എന്നാണ് മുന്നറിയിപ്പ് .
അനില്‍ കുമാര്‍ TR @കോന്നി വാര്‍ത്ത ഡോട്ട് കോം