Trending Now

കന്നിയിലെ ആയില്യം : കല്ലേലി കാവില്‍ ആയില്യം പൂജാ മഹോല്‍സവം

കോന്നി വാര്‍ത്ത ഡോട്ട് കോം :കന്നിയിലെ ആയില്യവുമായി ബന്ധപ്പെട്ട് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍കാവില്‍(മൂലസ്ഥാനം )ഒക്ടോബർ 2 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് ആയില്യം പൂജാ മഹോല്‍സവം നടക്കും .

നാഗ പൂജ, നാഗ ഊട്ട് ,നാഗ പാട്ട്,കരിക്ക് അഭിഷേകം , മഞ്ഞള്‍ നീരാട്ട് , നൂറും പാലും സമര്‍പ്പണം എന്നിവ നടക്കും.കാവ്‌ മുഖ്യ ഊരാളി ഭാസ്കരൻ, വിനീത് ഊരാളി എന്നിവർ പൂജക്കൾക്ക് കാർമികത്വം വഹിക്കും.

നാഗ ദൈവങ്ങളുടെ അനുഗ്രഹത്തിന് വേണ്ടി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ സര്‍പ്പ കാവില്‍ നടക്കുന്ന പൂജയിലേക്ക് പേരുകള്‍ മുന്‍ കൂട്ടി ബുക്ക് ചെയ്യാം . ഫോൺ : 9946383143,9946283143

error: Content is protected !!