konnivartha.com : എൺപത്തിനാലു വർഷത്തിന്‍റെ ചരിത്രവുമായി തലയുയർത്തി നില്‍ക്കുകയാണ് കൊന്നപ്പാറയിലേ തടികട .തടികടയെന്നു കേൾക്കുമ്പേൾ എല്ലാവരും ആദ്യം വിചാരിക്കുന്നത് തടികൾ കച്ചവടം നടത്തുന്ന കടയാണെന്നായിരിക്കും. എന്നാൽ അങ്ങനെയല്ല.
മലയാള മാസം ആയിരത്തി ഒരു നൂറ്റി പതിമൂന്നാം ആണ്ടിൽ ലക്ഷ്മീ വിലാസത്തിൽ മാധവൻ പിള്ളയുടെ ഉടമസ്ഥതയിൽ പൂർണ്ണമായും തേക്ക് തടികൊണ്ട് എഴുനൂറ് ചതുരശ്ര അടിയിൽ ഒരു കട നിർമ്മിച്ചത്. കോന്നി തണ്ണിത്തോട് റോഡിൽ അളിയൻ മുക്കിനും. ചെങ്ങറ മുക്കിനും മധ്യേയാണ് തലയെടുപ്പിന്‍റെ കഥ പറയുന്ന തടികട നില കൊള്ളുന്നത് .
വർഷം എഴുപത്തിനാല് കഴിഞ്ഞെങ്കിലും ഒരു കേടുപാടുപോലും തടി കടയ്ക്കില്ല’ പൂർണ്ണമായും തേക്ക് തടികൊണ്ട് നിർമ്മിച്ചിട്ടുള്ള തടികടയില്‍ ഇപ്പോഴും വലിയ അറയുണ്ട്.കടയുടെ നിർമ്മാണം പൂർത്തിയാക്കി ആദ്യ കാലഘട്ടത്തിൽ മാധവൻ പിള്ള ഇവിടെ റേഷൻ കട, പലചരക്ക് കട. തുണി കട എന്നിവ നടത്തിയിരുന്നു .
കാലഘട്ടം മാറി കച്ചവട രീതികൾ മാറിയപ്പോൾ പിള്ള ചേട്ടൻ കച്ചവടം നിർത്തിയെങ്കിലും കടപൊളിക്കാഞ്ഞതിനാൽ തലയെടുപ്പോടെ നില്ക്കുകയാണ്. കുടിയേറ്റ ഗ്രാമമായ തണ്ണിത്തോട് പ്രദേശത്തേക്ക് പോകുന്ന കാൽനടയാത്രക്കാരുടെ ആശ്രയം കൂടിയായിരുന്നു ഈ തടിക്കട.കാല ചക്രം വേഗത്തില്‍ തിരിഞ്ഞപ്പോള്‍ നാട്ടില്‍ പല മാറ്റവും ഉണ്ടായി എങ്കിലും തടിക്കട പഴയ പ്രൌഡിയോട് ഇന്നും നമ്മെ മാടി വിളിക്കുന്നു .
മനോജ് പുളിവേലിൽ, ചീഫ് റിപ്പോര്‍ട്ടര്‍ @കോന്നി വാര്‍ത്ത ഡോട്ട് കോം