സംസ്ഥാന, ജില്ല, താലൂക്ക് തല പട്ടയമേളകൾ സെപ്റ്റംബർ 14ന് രാവിലെ 11.30ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. തൃശൂർ ടൗൺ ഹാളിലാണ് സംസ്ഥാനതല ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഇതോടൊപ്പം 14 ജില്ലാ കേന്ദ്രങ്ങളിലും 77 താലൂക്ക് കേന്ദ്രങ്ങളിലും പട്ടയമേളകൾ നടക്കുമെന്ന് റവന്യു മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. താലൂക്ക്, ജില്ലാ കേന്ദ്രങ്ങളിൽ ജില്ലകളിലെ മന്ത്രിമാർ, എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
ഉദ്ഘാടന ശേഷം ബന്ധപ്പെട്ട വില്ലേജ് ഓഫീസുകൾ മുഖേന കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പട്ടയം വിതരണം ചെയ്യും. ആദ്യ നൂറ് ദിനം കൊണ്ട് 12,000 പട്ടയങ്ങളാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 13,500 പട്ടയങ്ങൾ വിതരണത്തിനായി സജ്ജമായിട്ടുണ്ട്.