Trending Now

ലാബ് ടെക്നീഷ്യന്‍ നിയമനം

ലാബ് ടെക്നീഷ്യന്‍ നിയമനം

കോന്നി വാര്‍ത്ത ഡോട്ട് കോം : കടമ്മനിട്ട കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ താത്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡി.എം.എല്‍.ടി/ബി.എസ് സി എം.എല്‍.ടി പഠിച്ചവരും, കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉളളവരുമായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ കൂടി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 20. കൂടികാഴ്ച നടത്തുന്ന തീയതി, അപേക്ഷകള്‍ പരിശോധിച്ച് നേരിട്ട് അറിയിക്കും. ഫോണ്‍: 04735 245613.

error: Content is protected !!