Trending Now

പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത്  ഗതാഗത പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കും

ജില്ലാ ആസ്ഥാനത്ത് സമഗ്രമായ ഗതാഗത പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കാന്‍ പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു.
നിലവിലുള്ള ചില വണ്‍വേ ഗതാഗതത്തിലും പാര്‍ക്കിംഗ് ക്രമീകരണങ്ങളിലും മാറ്റങ്ങള്‍ ഉണ്ടാകും. പ്രധാനപ്പെട്ട ജംഗ്ഷനുകളില്‍ ട്രാഫിക് തിരക്ക്  ഒഴിവാക്കാനുള്ള പരിഷ്‌ക്കാരങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും. നഗരത്തിലെ ബസ് സ്റ്റോപ്പുകളില്‍ ചിലത് ശാസ്ത്രീയമായി പരിഷ്‌ക്കരിക്കും.
ഭാരവാഹനങ്ങള്‍ നഗര കേന്ദ്രത്തിലേക്കു പ്രവേശിക്കുന്നതിനും കയറ്റിറക്ക് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ക്രമീകരണങ്ങള്‍ വരുത്തും. പാര്‍ക്കിംഗിനായി കൂടുതല്‍ സ്ഥലം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്താനും ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ യോഗം തീരുമാനിച്ചു. ഗതാഗത പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുന്നതിന് മുന്‍പായി ജനങ്ങളില്‍ നിന്നും അഭിപ്രായം സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. പൊതുജനങ്ങള്‍ക്കുള്ള അഭിപ്രായം ഈ മാസം പത്താം തീയതി വരെ നഗരസഭ ഓഫീസിലോ നഗരസഭാ സെക്രട്ടറി യുടെ ജമവേമിമാവേശേേമാൗിശരശുമഹശ്യേ2011@ഴാമശഹ.രീാ എന്ന ഇ-മെയിലിലോ നല്‍കാം.
ഈ മാസം പതിമൂന്നാം തീയതി തീയതി ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ അധ്യക്ഷന്‍ കൂടിയായ നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രത്തിലെ വിവിധ പ്രദേശങ്ങല്‍ നേരിട്ട് സന്ദര്‍ശിച്ച് ബന്ധപ്പെട്ടവരുമായെല്ലാം  വിപുലമായ ചര്‍ച്ചകള്‍ നടത്തിയായിരിക്കും ട്രാഫിക് പരിഷ്‌കാരങ്ങള്‍ ഘട്ടംഘട്ടമായി നടപ്പാക്കുന്നത്.
ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എന്നിവരുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
error: Content is protected !!